ട്രംപ് കുട്ടി കാലത്ത് ഉപയോഗിച്ചിരുന്ന വേദപുസ്തകം ബൈബിൾ മ്യൂസിയത്തിന് നൽകി

വാഷിംങ്ടണ്‍: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചെറുപ്പകാലത്ത് ഉപയോഗിച്ചിരുന്ന വേദപുസ്തകം, ബൈബിള്‍ മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന് വയ്ക്കുന്നു. ബൈബിളിന് വേണ്ടി മാത്രമുള്ള മ്യൂസിയത്തിലാണ് ഈ പ്രദര്‍ശനം. കഴിഞ്ഞ വര്‍ഷം ജനുവരിയിലായിരുന്നു ട്രംപിന്റെ ബൈബിള്‍ മ്യൂസിയത്തിന് കൈമാറിയത്. ട്രംപിന്റെ അമ്മ മേരി ആനി നല്കിയതാണ് ഈ ബൈബിള്‍. ന്യൂയോര്‍ക്കിലെ ഫസ്റ്റ് പ്രസ്ബിറ്റേറിയന്‍ ദേവാലയത്തിലെ സണ്‍ഡേ ക്ലാസില്‍ പോകുന്ന നാള്‍ മുതല്‍ ഉപയോഗിച്ചിരുന്ന ബൈബിളാണ് ഇത്. ബൈബിള്‍ ഇന്‍ ദ വേള്‍ഡ് എന്ന പ്രദര്‍ശനത്തിലാണ് ട്രംപിന്റെ ബൈബിള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

post watermark60x60

430,000 സ്വകയര്‍ അടി വലുപ്പമുള്ള മ്യൂസിയത്തിന്റെ രണ്ടാംനിലയിലാണ് പ്രദര്‍ശനം. മുന്‍ അമേരിക്കന്‍ പ്രസിഡന്റുമാരായ ഹാരി ട്രൂമാന്‍, ജോര്‍ജ് എച്ച് ഡബ്യൂ ബുഷ്, ജോര്‍ജ് ബുഷ് എന്നിവരുടെ ബൈബിളുകള്‍ക്കൊപ്പമാണ് ട്രംപിന്റെ ബൈബിളും പെടുത്തിയിരിക്കുന്നത്.

-ADVERTISEMENT-

You might also like