കവിത: അപരാജിതർ | കെസിയ സാറ വർഗ്ഗീസ്

കാലത്തിന്റെ കറുത്ത പുസ്തകത്താളിൽ
നിണത്തുള്ളികൾ വീഴ്ത്തി കടന്നു പോയവർ …
ആയിരം നാവിനാൽ പരിഹാസ ശരങ്ങളേറ്റു വാങ്ങുമ്പോഴും,
നഗ്നമേനിയിൽ ചാട്ടവാറിനാൽ അടികളേറ്റു പിടയുമ്പോഴും,
കല്ലേറ് കൊണ്ട് പീഡിപ്പിക്കപ്പെടുമ്പോഴും,
തീപ്പന്തമായ് നിന്നെരിയുമ്പോഴും,
കണ്ണും കാതും ചൂഴ്ന്നെടുക്കപ്പെടുമ്പോഴും,
വാളുകൾ ദേഹം പിളർന്നപ്പുറം കടക്കുമ്പോഴും,
കബന്ധമായ് മണ്ണിൽ വീണു പിടഞ്ഞപ്പോഴും ……
ശാപവാക്കുകൾ ഉരിയാടാത്തവർ ….
തോറ്റു പിന്മാരാത്തവർ …..
രക്തസാക്ഷികളേ,
നിങ്ങൾ അപരാജിതർ

post watermark60x60

പാപത്തിൻ തൽക്കാല ഭോഗങ്ങളെക്കാൾ
ക്രിസ്തുവിന്റെ നിന്ദയെ വൻ ധനമെന്നെണ്ണിയവർ…
ക്രൂശിന് സാക്ഷികളായവർ….
സുവിശേഷത്തിന്റെ പോരാളികളായ്
കരകൾ കടലുകൾ താണ്ടിയവർ….
രക്തസാക്ഷികൾ …

തോല്പിക്കുവാനായില്ലൊരു കഷ്ടതയ്ക്കും
പട്ടിണിയ്ക്കും ഉപദ്രവങ്ങൾക്കും ..
തോല്പിക്കുവാനായില്ല കാലത്തിനും …
നിങ്ങൾ അപരാജിതർ …

Download Our Android App | iOS App

ഇനിയും ഉണ്ടേറെ ദൂരം താണ്ടുവാൻ;
ദൂരെ കാഹളം മുഴങ്ങും മുമ്പേ…
രക്തസാക്ഷികൾ തൻ പിന്മുറക്കാർ നാം…
ജീവൻ തന്ന നാഥന്റെ ക്രൂശ് വഹിക്കേണ്ടവർ നാം …
പോക തെല്ലും ഭയക്കാതെ
വചനത്തിൻ വിത്തുകൾ പാകുവാൻ ….
കാലത്തിനാവില്ല തോല്പിക്കുവാൻ….
പ്രിയരേ ,
നമ്മൾ അപരാജിതർ …..

-ADVERTISEMENT-

-ADVERTISEMENT-

You might also like