ക്രൈസ്തവർക്ക് നേരെയുള്ള പീഡനങ്ങൾ കഴിഞ്ഞ വർഷങ്ങളെക്കാൾ ഇരട്ടിയായി

ന്യൂഡല്‍ഹി: 2017 ല്‍ ഇന്ത്യയില്‍ ക്രൈസ്തവര്‍ക്ക് നേരെ നടന്ന പീഡനങ്ങള്‍ 2016 ലേതിനെക്കാള്‍ ഇരട്ടിയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഹിന്ദുത്വതീവ്രവാദികളാണ് ഈ പീഡനങ്ങള്‍ക്ക് നേതൃത്വം നല്കിയത്. വിവിധ തരത്തിലുള്ള പീഡനങ്ങളാണ് ക്രൈസ്തവര്‍ക്ക് നേരെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

post watermark60x60

ശാരീരിക പീഡനം, സഭാവസ്തുക്കളുടെ നശീകരണം, തെറ്റായ ആരോപണങ്ങള്‍ എന്നിവയെല്ലാം 2017 ല്‍ ഇരട്ടിയായിരുന്നു. ഗുരുതരമായ കുറ്റങ്ങള്‍ക്ക് ക്രൈസ്തവരുടെ മേല്‍ പഴി ചുമത്തുന്നത് പുതിയ ട്രെന്‍ഡായി മാറിയിരിക്കുകയാണെന്ന് എക്യുമെനിക്കല്‍ ഫോറം പെര്‍സിക്യൂഷന്‍ റിലീഫ് ഫൗണ്ടര്‍ ഷിബു തോമസ് പറഞ്ഞു. 2016 ല്‍ 348 അക്രമങ്ങളാണ് ക്രൈസ്തവര്‍ക്ക് നേരെ റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ 2017 ല്‍ അത് 736 ആയി മാറിയിട്ടുണ്ട്.

2014 മുതലാണ് ക്രൈസ്തവര്‍ക്ക്‌ നേരെയുള്ള അക്രമങ്ങള്‍ വര്‍ദ്ധിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. .

-ADVERTISEMENT-

You might also like