ശരീരം തളർന്ന മോഡലിന് അത്ഭുത രോഗസൗഖ്യം

ബ്രസീൽ: കഴുത്തിന് താഴേയ്ക്ക് ശരീരം തളര്‍ന്നുപോയ ഇന്‍സ്‌ററഗ്രാം ഫിറ്റ്‌നസ് മോഡല്‍ തന്റെ സൗഖ്യത്തിന് കാരണമായി പറയുന്നത് ക്രിസ്തീയവിശ്വാസവും പ്രാര്‍ത്ഥനയും മാത്രം. അത്ഭുതകരമായ സൗഖ്യമാണ് തനിക്ക് ലഭിച്ചതെന്നാണ് ഇവര്‍ പറയുന്നത്. ബ്രസീലുകാരിയായ മാഴ്‌സെല്ലെ മാന്‍കൂസ എന്ന 23 കാരിയാണ് തന്റെ സൗഖ്യത്തെക്കുറിച്ച് വിശദീകരിച്ചത്.

2016 ജനുവരിയില്‍ ജിമ്മില്‍ വയറിന് എക്‌സര്‍സൈസ് ചെയ്യുമ്പോഴായിരുന്നു ബെഞ്ചില്‍ നിന്ന് താഴേയ്ക്ക് വീണ് നട്ടെല്ല് പൊട്ടി ശയ്യാവലംബിയായത്. ആശുപത്രിയില്‍ ഉടന്‍ തന്നെ എത്തിച്ച് സര്‍ജറിക്ക് വിധേയമാക്കിയെങ്കിലും കൈകളുടെയോ കാലുകളുടെ സ്പര്‍ശനം അറിയാന്‍ പോകുന്നില്ലെന്ന് ഡോക്ടേഴ്‌സ് മുന്നറിയിപ്പ് നല്കി.. നട്ടെല്ലില്‍ ആറ് സ്‌ക്രൂവാണ് ഉറപ്പിച്ചിരുന്നത്. കൈകളുംകാലുകളും അനങ്ങാന്‍ കഴിയാത്ത ആ അവസ്ഥയ്ക്ക് വൈദ്യശാസ്ത്രം ടെട്രാപ്ലീജിയാ എന്നാണ് വിളിക്കുന്നത്.

post watermark60x60

കിടക്കയില്‍ തന്നെയായിരിക്കും ഇനിയുള്ള ജീവിതമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ ആരെയും അത്ഭുതപ്പെടുത്തുന്ന രോഗസൗഖ്യമാണ് തുടര്‍ന്നുള്ള ദിവസങ്ങളില്‍ മാഴ്‌സെല്ലയ്ക്ക് ലഭിച്ചത്. ഒരാഴ്ചയ്ക്ക് ശേഷം പരസഹായത്തോടെയാണെങ്കിലും എണീറ്റിരിക്കാനും ഒരു മാസത്തിന് ശേഷം പതുക്കെ ചുവടുവയ്ക്കാനും ആറ് മാസങ്ങള്‍ക്ക് ശേഷം സ്വയം നടക്കാനും സാധിച്ചു.

ഞാന്‍ ഭയന്നുപോയ ദിവസങ്ങളായിരുന്നു അത്. പക്ഷേ ഞാന്‍ ദൈവത്തില്‍ ആശ്രയിച്ചു, പ്രാര്‍ത്ഥനയില്‍ വിശ്വസിച്ചു. അതാണ് എനിക്ക് ലഭിച്ച ഈ സൗഖ്യം. ഡോക്ടേഴ്‌സിനെ പോലും അത്ഭുതപ്പെടുത്തിയ സൗഖ്യം. മാന്‍കൂസ പറയുന്നു

-ADVERTISEMENT-

-ADVERTISEMENT-

You might also like