TPM കോഴിക്കോട് സെന്റർ കൺവൻഷൻ ആരംഭിച്ചു

കോഴിക്കോട്: ലോക സുഖങ്ങൾക്കു വേണ്ടി ക്രിസ്തീയ ഭക്തൻ തനിക്കു കിട്ടിയിരിക്കുന്ന സമയം പാഴാക്കാതെ ക്രിസ്തുവിന്റെ മഹത്വത്തിനായി പ്രവർത്തിക്കുകയാണ് വേണ്ടത് എന്ന് റ്റിപിഎം എറണാകുളം സെന്റർ പാസ്റ്റർ തോമസ് വൈദ്യൻ പ്രസ്‌താവിച്ചു
ദി പെന്തെക്കൊസ്ത് മിഷൻ കോഴിക്കോട് സെന്റർ കൺവൻഷന്റെ ആദ്യദിന രാത്രി യോഗത്തിൽ വചന ശുശ്രൂഷ നടത്തുകയായിരുന്നു അദ്ദേഹം. സഭാപ്രസംഗി 10:15 ആദരമാക്കി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. റ്റിപിഎം അസോസിയറ്റ് ഡെപൃൂട്ടി ചീഫ് പാസ്റ്റർ ജി.ജെയം നേതൃത്വം നൽകി.
ഇന്ന് പകൽ നടന്ന യോഗത്തിൽ റാന്നി സെന്റർ പാസ്റ്റർ വി.ജോർജ്കുട്ടി പ്രസംഗിച്ചു.
പകൽ നടക്കുന്ന ബൈബിൾ ക്ലാസ്, പൊതുയോഗം, കാത്തിരിപ്പ് യോഗം എന്നിവ വയനാട് റോഡിൽ മനോരമക്ക്‌ സമീപം ഉള്ള സെന്റർ ഫെയ്ത്ത് ഹോമിലും രാത്രി നടക്കുന്ന സുവിശേഷ പ്രസംഗം കോഴിക്കോട് ബീച്ച് ഓപ്പൺ സ്റ്റേജിലും നടക്കും.
ഞായറാഴ്ച നടക്കുന്ന സംയുക്ത വിശുദ്ധ സഭായോഗത്തോട് കൺവൻഷൻ സമാപിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading