എക്സൽ വിബിഎസിൽ “ശ്രദ്ധ”യുമായി ക്രൈസ്തവ എഴുത്തുപുര

തിരുവല്ല: കൗമാരക്കാർക്കും യുവജനങ്ങൾക്കുവേണ്ടി ക്രൈസ്തവ എഴുത്തുപുര നടത്തുന്ന ശ്രദ്ധ പ്രോഗ്രാം ഈ വർഷത്തെ എക്സൽ വിബിഎസുകളിലൂടെ നടക്കും.
മൊബൈൽ, ഇന്റർനെറ്റ് മാധ്യമങ്ങൾ ഉണ്ടാക്കുന്ന വിപത്തുകൾ, മയക്കുമരുന്ന്, മദ്യം പാൻമസാല ഇവയു ഉണ്ടാക്കുന്ന പ്രതിസന്ധി, അനാരോഗ്യകരമായ പ്രേമബന്ധങ്ങൾ, ജീവിതവിജയത്തിലേക്കുള്ള മാർഗങ്ങൾ, തുടങ്ങിയ വിഷയങ്ങളാണ് ശ്രദ്ധ പ്രോഗ്രാമിലൂടെ കുട്ടികളിൽ എത്തിക്കുന്നത്. ഈ പരിപാടി കുഞ്ഞുങ്ങൾക്ക് ഒരു വഴികാട്ടിയാണ്.

ക്രൈസ്തവ എഴുത്തുപുരയുടെ സാമൂഹികക്ഷേമ പദ്ധതിയാണ് ശ്രദ്ധ. എക്സ്ൽ വിബിഎസ് മുൻകൂട്ടി ബുക്ക് ചെയ്യുന്ന എല്ലാ സെൻററുകളിലും ഈ പ്രോഗ്രാം നടക്കും. എക്സലിന്റെയും ക്രൈസ്തവ എഴുത്തുപുരയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടക്കുന്ന പ്രോഗ്രാമിൽ അധ്യാപകർ, ഡോക്ടർമാർ, സാമൂഹ്യപ്രവർത്തകർ, യുവജന പ്രവർത്തകർ, കൗൺസിലേഴ്സ് എന്നിവർ ക്ലാസുകൾ നയിക്കും. 12 വയസിന് മുകളിലേക്കുള്ള കൗമാരക്കാർക്കും യുവജനങ്ങൾക്കും വേണ്ടിയാണ് ഈ പ്രോഗ്രാം.

പഠന ക്ലാസുകൾ, ആക്ടിവിറ്റി, ഗൈമുകൾ, ചോദ്യോത്തര വേദി, കൗൺസലിംഗ്, എന്നിവ ഉൾകൊള്ളിച്ചാണ് പ്രോഗാമുകൾ നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനായും വിളിക്കുക.
9495834994,9496325026

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.