ഐ പി സി കർണാടക സ്റ്റേറ്റ് കൺവൻഷന് പ്രാർത്ഥനയോടെ തുടക്കം

ബാംഗ്ലൂർ: ഇന്ത്യാ പെന്തകോസ്ത് ദൈവസഭ (ഐ.പി.സി) കർണാടക സ്റ്റേറ്റ് 31 – മത് വാർഷിക കൺവെൻഷൻ ഹൊറമാവ് അഗര ഐ.പി.സി ഹെഡ്‌ ക്വാർട്ടേഴ്‌സ് ഗ്രൗണ്ടിൽ ആരംഭിച്ചു.
പരിശുദ്ധാത്മാവിനെ രൂപാന്തരപ്പെടുത്താനുള്ള ശക്തി സഭാ ജനങ്ങൾ തിരിച്ചറിയണം എന്ന് ഐപിസി കർണാടക സംസ്ഥാന പ്രസിഡന്റ് പാസ്റ്റർ.റ്റി.ഡി.തോമസ് തന്റെ ഉദ്‌ഘാടന സന്ദേശത്തിൽ പറഞ്ഞു.
സംഘർഷ പൂരിതമായ ഈ കാലഘട്ടത്തിൽ ക്രിസ്തു തുല്യമായ ജീവിത ശൈലിയിലേക്ക് വിശ്വാസികളെ നയിക്കാൻ പരിശുദ്ധാത്മാവിന് വിധേയപ്പെടുത്തിക്കൊടുക്കുകയാണ് ഓരോ ക്രൈസ്തവന്റെയും കർത്തൃവ്യമെന്നും അദ്ധേഹം പറഞ്ഞു. പാസ്റ്റർ.സജി വർഗീസ് അദ്ധ്യക്ഷനായിരുന്നു. പാസ്റ്റർമാരായ തോമസ് ഫിലിപ്പ് , സുനിൽ ജോൺ ഡിസൂസ എന്നിവർ വചന പ്രഭാഷണം നടത്തി.കൺവൻഷൻ ക്വയർ ഗാനശുശ്രൂഷ നിർവഹിച്ചു.കൺവൻഷനിൽ ഇന്ന് (8-2-18) രാവിലെ 5-ന് സ്തോത്ര ആരാധന, 8.30ന് ബൈബിൾ ക്ലാസ്, 10 ന് പൊതുയോഗം, ഉച്ചയ്ക്ക് 2 ന് സോദരി സമാജം സമ്മേളനം, വൈകിട്ട് 6ന് ഗാനശുശ്രൂഷ ,സുവിശേഷയോഗം. പാസ്റ്റർമാരായ തോമസ് ഫിലിപ്പ്, സുനിൽ ജോൺ ഡിസൂസ എന്നിവർ പ്രസംഗിക്കും.
കൺവൻഷൻ ഞായറാഴ്ച രാവിലെ സംയുക്ത ആരാധനയോടും തിരുവത്താഴ ശുശ്രൂഷയോടും കൂടെ സമാപിക്കും.

Photo Courtesy: Binu Mathew, Season Studio

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.