മാവേലിക്കര വെസ്റ്റ് സെന്റർ കൺവെൻഷന് അനുഗ്രഹീത സമാപ്തി

മാവേലിക്കര: ഐ. പി. സി മാവേലിക്കര വെസ്റ്റ് സെന്റർ 80-മത് കൺവൻഷൻ സംയുക്ത ആരാധനയും തിരുവത്താഴത്തോടും കൂടെ സമാപിച്ചു. ചെറിയ ആരംഭങ്ങളെ തുശ്ചീകരിക്കാത്ത ദൈവത്തിന്റെ വലിയ അനുഗ്രഹമാണ് ഇത്രയും വിശാലമായ നിലയിൽ മാവേലിക്കര വെസ്റ്റ് സെന്ററിനെ എത്തിച്ചതെന്ന് സെന്റർ പാസ്റ്റർ Dr. ജോൺ കെ മാത്യു പ്രസ്താവിച്ചു. സെന്ററിലെ വിവിധ സഭകളിൽ നിന്നും ദൈവ ദാസന്മാരും വിശ്വാസികളും പങ്കെടുത്തു. മുൻ വർഷങ്ങളേക്കാളുപരി പരിശുദ്ധാത്മ പ്രേരിതരായി ദൈവ വചനം ജനങ്ങളിൽ സന്തോഷവും സമർപ്പണവുമേകി. പാസ്റ്റർമാരായ ഷിബു നെടുവേലി, ഒ. ഇ വര്ഗീസ്, സണ്ണി ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു. സംയുകത ആരാധനയിൽ സെന്റർ സെക്രട്ടറി Pr. K C മാത്യു അധ്യക്ഷത വഹിച്ചു. സെന്റർ വൈസ് പ്രസിഡന്റ്‌ Pr. A T ജോൺസൻ സങ്കീർത്തനം പ്രോബോധിപ്പിച്ചു. PYPA, Sunday School താലന്ത് പരിശോധനയിൽ മികവ് പുലർത്തിയവരെയും, വിദ്യാഭ്യാസ മേഖലയിൽ ഉന്നത വിജയം നേടിയവരെയും ആദരിക്കുകയുണ്ടായി.
അടുത്ത വർഷത്തെ കൺവൻഷനു കാണാമെന്ന പ്രത്യാശയോടെ ഈ വർഷത്തെ കൺവൻഷനു തിരശീല വീണു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.