ഐ.പി.സി യിലെ മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും അസോസിയേഷൻ നിലവിൽ വന്നു .

കുമ്പനാട്: മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയായ ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷൻ നിലവിൽ വന്നു.

post watermark60x60

ജനുവരി 19ന് കുമ്പനാട് നടന്ന ഗ്ലോബൽ മീറ്റിൽ പാസ്റ്റർ ജേക്കബ് ജോൺ ഉദ്ഘാടനം ചെയ്തു.പാസ്റ്റർ കെ.സി.ജോൺ അസോസിയേഷന്റെ നയപ്രഖ്യാപനം നടത്തി.

അസോസിയേഷന്റെ മാർഗ്ഗരേഖയും സംഘടനാ സംവിധാനവും പാസ്റ്റർ രാജു ആനിക്കാട് വായിച്ചു. അസോസിയേഷന്റെ ലോഗോ പ്രകാശനം പാസ്റ്റർ കെ.സി ജോൺ എം.വി.ഫിലിപ്പിന് നല്കി നിർവഹിച്ചു.

Download Our Android App | iOS App

മാധ്യമ പ്രവർത്തകരായ റവ.റോയ് വാകത്താനം,  സഹോദരന്മാരായ സജി പോൾ, ജോയ് താനു വേലിൽ, ടി.എം മാത്യു, പീറ്റർ മാത്യു വല്യത്ത്, പാസ്റ്റർമാരായ ഫിലിപ്പ് പി തോമസ്, ഡോ. ബഥേൽ ജോർജ്, വി.പി.ഫിലിപ്പ്, സിനോജ് ജോർജ്, വിൽസൺ ജോസഫ് എന്നിവർ ആശംസകൾ നേർന്നു.പാസ്റ്റർമാരായ രാജു പൂവക്കാല, സി.സി ഏബ്രഹാം എന്നിവർ പ്രാർത്ഥിച്ചു.

ഗ്ലോബൽ മീറ്റ് അസോസിയേഷൻ ഭാരവാഹികളായി

പാസ്റ്റർ കെ.സി.ജോൺ (രക്ഷാധികാരി ), സി.വി.മാത്യു (ചെയർമാൻ), പാസ്റ്റർ സാംകുട്ടി ചാക്കോ നിലമ്പൂർ (വൈസ് ചെയർമാൻ), സജി മത്തായി കാതേട്ട് (ജനറൽ സെക്രട്ടറി), പാസ്റ്റർ രാജു ആനിക്കാട്, ഫിന്നി രാജു, ഷിബു മുള്ളംകാട്ടിൽ (സെക്രട്ടറിമാർ), ഫിന്നി പി.മാത്യു (ട്രഷറാർ), ടോണി ഡി ചെവൂക്കാരൻ (ജനറൽ കോർഡിനേറ്റർ),

പാസ്റ്റർമാരായ അച്ചൻകുഞ്ഞ് ഇലന്തൂർ, സി.പി.മോനായി, റോയി വാകത്താനം, കുര്യൻ ഫിലിപ്പ്, ഷാജി കാരയ്ക്കൽ സഹോദരന്മാരായ

വിജോയ് സക്കറിയ, വെസ്ളി മാത്യു, ഉമ്മൻ ഏബനേസർ, നിബു വെള്ളുവന്താനം, എം.വി.ഫിലിഫ്, കെ.ബി ഐസക്, ഷാജി മാറാനാഥ, രാജൻ ആര്യപ്പള്ളി, ജോർജ് ഏബ്രഹാം, സിസ്റ്റർ സ്റ്റാർ ലാ ലൂക്ക് എന്നിവരെ തെരെഞ്ഞെടുത്തു.

-ADVERTISEMENT-

You might also like