കവിത: കലാപം | രമ്യ ഡേവിഡ് ഭരദ്വാജ്

 

മനസ്സിൻ മുറിവിൽ കുത്തിനോവിക്കും
ഭ്രാന്തൻമാർ ഇവർ തന്നെ മർത്യന്മാർ
കലാപത്തിരകൾ അലറിയടുക്കുന്നു
ഇനി മരണമോ തെല്ലും വിദൂരമല്ല
ഒഴുകുന്ന പുഴപോലെ നീറുന്നു നിർത്താതെ
മനസ്സിന്നു പുകയുന്നു വ്യർത്ഥമായി
സ്വപ്നസുഖങ്ങളെ തച്ചുടച്ചിന്നു
ഉലയുന്നു കാറ്റിൽ കലാപക്കൊടികളും
post watermark60x60
നിണത്തിൽ കുതിരുന്ന കത്തികൾ വീണ്ടും
അറ്റുവീഴ്ത്തുന്നു പിഞ്ചുശിരസ്സുകൾ പോലും
കത്തിയമരുന്ന മനുഷ്യജന്മങ്ങൾക്കു
നിറമില്ല മതമില്ല ശേഷിച്ചതാറടി മണ്ണു മാത്രം
പെറ്റവയറിന്റെ നെഞ്ചിടിപ്പോർക്കാതെ
പ്രാണൻ കളയുന്നതാർക്കുവേണ്ടി
രാവും പകലും വേഗത്തിലോടുമ്പോൾ
ജീവിതമൂല്യങ്ങൾ നഷ്ടമാകുന്നിതാ
ദൈവം കനിഞ്ഞതാം ആയുസ്സെല്ലാം
ദൈവത്തിനായി നീ ജീവിച്ചിടൂ
തൻ കല്പനകളോരോന്നും ചേലോടെ
നിത്യവും നിന്നെ നടത്തിടട്ടെ
……………………………….
– രമ്യ ഡേവിഡ് ഭരദ്വാജ്
ഡൽഹി
-ADVERTISEMENT-

-ADVERTISEMENT-

You might also like