ചിരിയിലെ ചിന്ത: തള്ളിയ കല്ല് മൂലക്കല്ല് | ജസ്റ്റിൻ കായംകുളം

പരീക്ഷയ്ക്ക് തോറ്റ വിദ്യാർത്ഥിയോട് അരിശം മൂത്ത അദ്ധ്യാപകൻ പറഞ്ഞു “നീയൊരു മരക്കഴുത ആയിപ്പോയല്ലോ? കഷ്ടം തന്നെ!”. വിദ്യാർത്ഥിയുടെ മറുപടി “സർ, ചത്തുപോയ ഒരു കഴുതയുടെ പച്ച താടിയെല്ലു കൊണ്ട് 3000 ഫെലിസ്ത്യരെ കൊല്ലാൻ ശിംശോന് കഴിഞ്ഞെങ്കിൽ ഒരു മുഴുവൻ കഴുതയെക്കൊണ്ട് ദൈവത്തിനു എന്തെല്ലാം ചെയ്യാൻ കഴിയും ”
ക്ലാസ്സിൽ കൂട്ടച്ചിരി മുഴങ്ങി, അദ്ധ്യാപകൻ ചിരിച്ചുകൊണ്ട് വിദ്യാർത്ഥിയുടെ മുൻപിൽ അടിയറവു പറഞ്ഞു…..

വായിച്ചപ്പോൾ വളരെ അർത്ഥമുള്ള ചിരിയോടു കൂടിയ ഒരു ചിന്തയാണിത്..ഒന്നിനും കൊള്ളില്ല എന്നു മറ്റുള്ളവർ  വിധിയെഴുതുമ്പോൾ അതു കെട്ടു വിഷമിച്ചു ഉൾവലിയുന്നവരുണ്ട്.. നമ്മിലുള്ള നല്ല കഴിവുകൾ കണ്ടെത്തി അതിനെ വളർത്തിയെടുക്കുമ്പോൾ നാം വിജയികളായിത്തീരും… കഴിവില്ലാത്തവന് കഴിവ് കൊടുക്കാൻ ദൈവത്തിന് കഴിയും. വചനം പറയുന്നു, ‘നിങ്ങളിൽ ഒരുവന് ജ്ഞാനം കുറവാണെങ്കിൽ ഭത്സിക്കാതെ ഔദാര്യമായി നൽകുന്ന ദൈവത്തോടു ചോദിക്കുക’ ആ മനോഭാവം നമ്മെ വിജയികളാക്കും. വീടു പണിക്കാർ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായി തീർന്നുവെങ്കിൽ, എല്ലാത്തിനും അതിന്റെതായ വിലയും ആവശ്യങ്ങളുമുണ്ട്.. ദൈവത്താൽ അസാദ്ധ്യമായി ഒന്നുമില്ല.. കഴിവുള്ളവനു അതു ഉപയോഗിക്കാനും, കഴിവില്ലാത്തവർക്കു കഴിവു നൽകുവാനും ദൈവത്തിനു സാധിക്കും… പരാജയ ഭീതി വെടിഞ്ഞു ശുഭാപ്തി വിശ്വാസത്തോടെ മുന്നേറുക…

– ജസ്റ്റിൻ കായംകുളം

-ADVERTISEMENT-

-ADVERTISEMENT-

You might also like