ഷിബു കല്ലടയുടെ ‘നൂറുമേനി’ പ്രകാശനം ചെയ്തു

തിരുവല്ല: ഷിബു കെ ജോൺ കല്ലട എഴുതിയ നൂറ് ആത്മീയ ചിന്തകളുടെ സമാഹാരമായ ‘നൂറുമേനി’ പ്രകാശനം ചെയ്തു. ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ ജനറൽ കൺവൻഷനിൽ കേരള സ്റ്റേറ്റ് ഓവർസിയർ റവ. സി. സി. തോമസ് ആണ് പ്രകാശനം നിർവ്വഹിച്ചത്. യുവജനങ്ങൾക്കും കുടുംബങ്ങൾക്കും ക്രിസ്തീയ വേലക്കാർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഈ പുസ്തകം ക്രൈസ്തവ കൈരളിയ്ക്ക് ആത്മീയ വളർച്ചയും ജീവിത വിജയവും സമ്മാനിക്കും എന്ന് പ്രത്യാശിക്കുന്നു. എക്സൽ പബ്ളിക്കേഷൻസ് പ്രസിദ്ധീകരിച്ച 240 പേജുകളുള്ള ഈ പുസ്തകം ഇപ്പോൾ 150 രൂപയ്ക്ക് കൺവൻഷൻ ഗ്രൗണ്ടിലും കേരളത്തിലെ പ്രധാന പുസ്തകശാലകളിലും ലഭ്യമാണ്.

post watermark60x60

-ADVERTISEMENT-

You might also like