ദി പെന്തെക്കൊസ്ത് മിഷൻ മുംബൈ സെന്റർ കൺവൻഷൻ ജനുവരി 25 മുതൽ

മുംബൈ: ദി പെന്തെക്കൊസ്ത് മിഷൻ മുംബൈ സെന്റർ കൺവൻഷനും ദൈവിക രോഗശാന്തി ശുശ്രൂഷയും ജനുവരി 25 മുതൽ 28 വരെ പൻവേൽ, മുംബൈ-ഗോവ നാഷണൽ ഹൈവേക്ക്‌ സമീപം ഷിർടോൺ വില്ലേജിൽ (അപാങ് ആശ്രമ ബസ് സ്റ്റോപ്പ്) ഉള്ള റ്റിപിഎം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6ന് സുവിശേഷ പ്രസംഗവും വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7ന് വേദപാഠം, 9:30ന് പൊതുയോഗം, വൈകിട്ട് 3ന് കാത്തിരിപ്പ് യോഗവും നടക്കും.
ഇന്ത്യയുടെ പല ഭാഗങ്ങളിയിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കും. ചീഫ് പാസ്റ്റർമാർ, സെന്റർ പാസ്റ്റർമാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും.
ഞായറാഴ്ച രാവിലെ രാവിലെ ജലസ്നാനം ശുശ്രൂഷയും തുടർന്ന് 9ന് മുംബൈ സെന്ററിലെ 32 പ്രാദേശിക സഭകളുടെ സംയുക്ത വിശുദ്ധ സഭായോഗത്തോട് കൺവൻഷൻ സമാപിക്കും.

-Advertisement-

You might also like
Comments
Loading...