ലേഖനം:കാട്ടുമുന്തിരിങ്ങകൾ | എബി ജോയി , കുവൈത്ത്‌

വർദ്ധിച്ചു വരുന്ന അപകടങ്ങൾ , മാറാരോഗങ്ങൾ , വിവാഹ മോചനങ്ങൾ , അസന്തുഷ്ട കുടുംബങ്ങൾ, ആത്മിക സന്തോഷമില്ലാത്ത ആരാധന യോഗങ്ങൾ , വിടുതൽ ലഭിക്കാത്ത പ്രാർത്ഥനകൾ , സമാധാനമില്ലാത്ത വ്യക്തിജീവിതങ്ങൾ, നിരാശയിൽ ജീവിക്കുന്നവർ . ഒരുകാലത്തു പെന്തകോസ്തുകൂട്ടായ്മകളിൽ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം തേടിയാണ് ജനം വന്നിരുന്നത് , ഓരോ പ്രാര്ഥനയോഗവും കഴിഞ്ഞു പോകുമ്പോൾ ജനം വിടുതൽപ്രാപിച്ചു സമാധാനത്തിൽ നിറഞ്ഞിരുന്നു .
എന്നാൽ ഈ കാലഘട്ടത്തിൽ വിശ്വാസ സമൂഹം മുകളിൽ പറഞ്ഞ എല്ലാവിധപ്രേശ്നങ്ങളാലും നെട്ടോട്ടമോടുകയാണ് , ആർക്കാണ് സമാധാനം . സമാധാനം എന്നുപറഞ്ഞു പ്രസംഗിക്കുകയും പ്രവചിക്കുകയും ചൈയ്യപെടുമ്പോൾ പ്രാസംഗികനും കേൾവിക്കാരും ഒരേപോലെ അസമാധാനത്തിൽ ആണ് ജീവിക്കുന്നത് എന്നുള്ളത് ഒരുനഗ്നസത്യം ആണ് . ജീവിതമാർഗത്തെക്കുറിച്ചു , ഭാവിയെക്കുറിച്ചു വ്യാകുലതയാണ് എവിടെയും . വിവാഹ മോചനവും, അസന്തുഷ്ട കുടുംബജീവിതങ്ങളും പെരുകി .
യെശയ്യാ പ്രവാചകൻ ഇങ്ങനെ വിളിച്ചു പറയുന്നു (5:1 ) എന്റെ പ്രിയതമന്നു ഏറ്റവും ഫലവത്തായോരു കുന്നിന്മേൽ ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു.അവൻ അതിന്നു വേലി കെട്ടി, അതിലെ കല്ലു പെറുക്കിക്കളഞ്ഞു, അതിൽ നല്ലവക മുന്തിരിവള്ളി നട്ടു, നടുവിൽ ഒരു ഗോപുരം പണിതു, ഒരു ചക്കും ഇട്ടു, മുന്തിരിങ്ങ കായ്‌ക്കും എന്നു അവൻ കാത്തിരുന്നു; കായിച്ചതോ കാട്ടുമുന്തിരിങ്ങയത്രേ.
ഇന്നത്തെ ദൈവമക്കൾ എന്നവകാശപെടുന്നവരിൽനിന്നും നിന്നും പുറപ്പെടുന്ന ഫലം കാട്ടുമുന്തിരിങ്ങയാണ് പക്ഷെ അതുപോലും വിവേചിച്ചറിയുവാൻ ഇന്നാരുമില്ല തായിരിക്കുന്നു . ഭാര്യയോ ഭർത്താവോ ജീവിച്ചിരിക്കുമ്പോൾ പരസംഗം അല്ലാത്ത എന്ത് കാരണത്താലും വിവാഹമോചനം നേടി പുനർവിവാഹം കഴിക്കുന്നത് വ്യഭിചാരം ആണ് . പുനർവിവാഹം  സഭകളിൽ നടത്തിക്കൊടുക്കുന്നതു വ്യഭിചാരം ചെയ്യാനുള്ള അനുമതി ആണ് .
കർത്താവു വളരെ സങ്കടത്തോടെ ഇന്നത്തെ സഭകളെ നോക്കി പറയുകയാണ് (5:4 ) ഞാൻ എന്റെ മുന്തിരിത്തോട്ടത്തിൽ ചെയ്തിട്ടുള്ളതല്ലാതെ ഇനി അതിൽ എന്തു ചെയ്‍വാനുള്ളു? മുന്തിരിങ്ങ കായ്‌ക്കുമെന്നു ഞാൻ കാത്തിരുന്നാറെ അതു കാട്ടുമുന്തിരിങ്ങ കായിച്ചതു എന്തു?
ആകയാൽ വരുവിൻ; ഞാൻ എന്റെ മുന്തിരിത്തോട്ടത്തോടു എന്തു ചെയ്യും എന്നു നിങ്ങളോടു അറിയിക്കാം; ഞാൻ അതിന്റെ വേലി പൊളിച്ചുകളയും; അതു തിന്നുപോകും; ഞാൻ അതിന്റെ മതിൽ ഇടിച്ചുകളയും; അതു ചവിട്ടി മെതിച്ചുപോകും
ഞാൻ അതിനെ ശൂന്യമാക്കും; അതു വള്ളിത്തല മുറിക്കാതെയും കിളെക്കാതെയും ഇരിക്കും; പറക്കാരയും മുള്ളും അതിൽ മുളെക്കും; അതിൽ മഴ പെയ്യിക്കരുതെന്നു ഞാൻ മേഘങ്ങളോടു കല്പിക്കും. തലയുയർത്തി നോക്ക് നമുക്ക് ചുറ്റും , നമ്മളിലേക്കും.  എന്തെല്ലാം അനീതിയാണ് നടക്കുന്നത് ? എത്രവലിയ നഷ്ടവും കഷ്ടവും സഹിക്കേണ്ടിവന്നാലും അസത്യമായതൊന്നും ഞാൻ ചെയ്തട്ടില്ല ചെയ്യതുമില്ല എന്ന് എത്രപേർക്ക് പറയുവാൻ കഴിയും .
സൈന്യങ്ങളുടെ യഹോവയുടെ മുന്തിരിത്തോട്ടം യിസ്രായേൽഗൃഹവും (ഇന്നത്തെ സഭകളും )  അവന്റെ മനോഹരമായ നടുതല യെഹൂദാപുരുഷന്മാരും (ഇന്നത്തെ വിശ്വാസികളും ) ആകുന്നു; അവൻ ന്യായത്തിന്നായി കാത്തിരുന്നു; എന്നാൽ ഇതാ, അന്യായം! നീതിക്കായി നോക്കിയിരുന്നു; എന്നാൽ ഇതാ ഭീതി! പ്രത്യാശക്കു പകരം ഭീതിയാണ് ജനത്തിന് . കുറച്ചു നാളുകൾ ഗൾഫിൽ സഭാശ്രുഷകൻ ആയിരുന്ന ഒരു ദൈവദാസൻ കുടുംബം തിരിച്ചു നാട്ടിൽ പോകുമ്പോൾ തന്റെ അടുത്തവൃത്തങ്ങളോട് ഇങ്ങനെ പറഞ്ഞു പ്രതീക്ഷിച്ചപോലെ ഒന്നും കിട്ടിയില്ല ഇത്രയും വര്ഷം . ഇനി നാട്ടിൽ പോയി എങ്ങനെ ജീവിക്കുമോ ആവോ . ഇദ്ദേഹത്തിന്റെ തട്ടുതകർപ്പൻ പ്രത്യശായുടെ പ്രസംഗങ്ങൾ എന്തായിരുന്നു ?. സഹതാപം തോന്നുന്നു ഇത്തരക്കാരോട് . ജീവിതമില്ലാത്ത പ്രാസംഗികർ .  ഇത് ഒരു ഉദാഹരണം മാത്രം .   സ്വന്തം ജീവിതത്തിൽ മാതൃകയായി ചെയ്തു കാണിക്കാത്ത ഒരുകാര്യവും മറ്റുള്ളവരെ ഉപദേശിക്കുവാൻ നാം യോഗ്യരോ ?
യെശയാവു 5:8 തങ്ങൾ മാത്രം ദേശമദ്ധ്യേ പാർക്കത്തക്കവണ്ണം മറ്റാർക്കും സ്ഥലം ഇല്ലാതാകുവോളവും വീടോടു വീടു ചേർക്കുകയും വയലോടു വയൽ കൂട്ടുകയും ചെയ്യുന്നവർക്കു അയ്യോ കഷ്ടം! . സകല പാസ്റ്റര്മാരും , പ്രസഗികരും പുതിയ  വീടുമേടിക്കാനും , വണ്ടിമേടിക്കാനും ഭൂമിയിലെ അനുഗ്രഹത്തിനുമായി സമ്പത്തു കൂട്ടുമ്പോൾ സ്വർഗ്ഗത്തിലെ ദൈവം വിളിച്ചു പറയുന്നു നിങ്ങള്ക്ക് അയ്യോ കഷ്ടം! .
സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്തതു: വലിയതും നല്ലതുമായിരിക്കുന്ന പല വീടുകളും ആൾ പാർപ്പില്ലാതെ ശൂന്യമാകും നിശ്ചയം.
5:11അതികാലത്തു എഴുന്നേറ്റു മദ്യം തേടി ഓടുകയും വീഞ്ഞു കുടിച്ചു മത്തരായി സന്ധ്യാസമയത്തു വൈകി ഇരിക്കയും ചെയ്യുന്നവർക്കും അയ്യോ കഷ്ടം! – നല്ല ഭക്ഷണവും , പാർട്ടിയും , സദ്യകളും തേടി ഓടുകയാണ് , വയറിന്റെ ഭാരം കൊണ്ട് പലർക്കും വൈകുന്നേരം ആകുമ്പോഴേക്കും തളർച്ചയാണ് , പ്രാർത്ഥിക്കാൻ എവിടെ സമയം !!. ദൈവ വചനം പറയുന്നു അവരുടെ വിരുന്നുകളിൽ കിന്നരവും വീണയും തപ്പും കുഴലും വീഞ്ഞും ഉണ്ടു; എന്നാൽ യഹോവയുടെ പ്രവൃത്തിയെ അവർ നോക്കുന്നില്ല, അവന്റെ കൈവേലയെ വിചാരിക്കുന്നതുമില്ല.
അതുകൊണ്ടു പാതാളം തൊണ്ട തുറന്നു, വിസ്താരമായി വായ് പിളർന്നിരിക്കുന്നു; അവരുടെ മഹിമയും ആരവവും ഘോഷവും അവയിൽ ഉല്ലസിക്കുന്നവരും അതിലേക്കു ഇറങ്ങിപ്പോകുന്നു എന്ന് വചനം പറയുമ്പോൾ നാം നമ്മുടെ പല പ്രമുഖരുടെയും , നേതാക്കന്മാരുടെയും വൻവീഴ്ചകൾ ഇപ്പോൾതന്നെ കണ്ടുതുടങ്ങിയിരിക്കുന്നു . ചിലർ പദവികൾ നിലനിർത്താൻ എന്തും ചെയ്യുന്ന അവസ്ഥ.  ചില വിശ്വാസികളുടെ പാട്ടും പ്രാർത്ഥനയും നമ്മെ കോരിത്തരിപ്പിച്ചുകളയും അത്രക്കും ആത്മികർ പക്ഷെ അവരുടെയൊക്കെ മറ്റൊരുമുഖം ആരും കാണാതെ അവർ മറച്ചുപിടിക്കുന്നു .  ശാപമാണ് ഇവരുടെയെല്ലാം ജീവിതം .
ഇങ്ങനെ എല്ലാം ജീവിച്ചിട്ട് ദൈവ പ്രവർത്തി വെളിപ്പെടട്ടെ എന്ന് പറയുന്നവർക്കും ആയോ കഷ്ടം എന്ന് വചനം പറയുന്നു . ( കാണാമല്ലോ; യിസ്രായേലിൻ പരിശുദ്ധന്റെ ആലോചന അടുത്തുവരട്ടെ; നമുക്കു അറിയാമല്ലോ എന്നു പറകയും ചെയ്യുന്നവർക്കു അയ്യോ കഷ്ടം! )
ഉപദേശകരും പാസ്റ്റര്മാരും പണത്തിനും , സ്ഥാനമാനത്തിനുംവേണ്ടി തിന്മെക്കു നന്മ എന്നും നന്മെക്കു തിന്മ എന്നും പേർ പറകയും ഇരുട്ടിനെ വെളിച്ചവും വെളിച്ചത്തെ ഇരുട്ടും ആക്കുകയും കൈപ്പിനെ മധുരവും മധുരത്തെ കൈപ്പും ആക്കുകയും ചെയ്യുമ്പോൾ കർത്താവു വിളിച്ചു പറയുന്നു  അയ്യോ  അവർക്കു കഷ്ടം!. തലമുറകൾ നശിച്ചു പോകുകയാണ് , അവിഹിത ബന്ധങ്ങൾ ആണ് പല കുടുംബത്തിലും , അപകടവും രോഗവും നാശം വിതയ്ക്കുന്നു ഇതിന്റെ എല്ലാം പരിണിതഫലമായി .  (ചില കഷ്ടതകൾ നമ്മെ പണിയുവാനും ചില ശൂലങ്ങൾ നമ്മുടെ ആത്മിക അനുഗ്രഹത്തിനുമാണ് , പൗലോസ് ഉദാഹരണം)
ഉപദേശകരും  ദൈവദാസന്മാരും  കാര്യസാധ്യത്തിനായി സോപ്പിടിലും , സുഖിപ്പിക്കലും നടത്തി പണം സമ്പാദിച്ചു  (5:21)   തങ്ങൾക്കുതന്നേ ജ്ഞാനികളായും തങ്ങൾക്കുതന്നേ വിവേകികളായും തോന്നുന്നവർക്കു അയ്യോ കഷ്ടം! . കൈമടക്ക് കൂടുതൽ കിട്ടുന്ന വിശ്വാസിയെ സുഖിപ്പിച്ചു നിർത്തുമ്പോൾ ഓർത്തുകൊള്ളുക (5:23 ) സമ്മാനംനിമിത്തം ദുഷ്ടനെ നീതീകരിക്കയും നീതിമാന്റെ നീതിയെ ഇല്ലാതാക്കുകയും ചെയ്യുന്നവർക്കു അയ്യോ കഷ്ടം! (5:24 ) അതുകൊണ്ടു തീനാവു താളടിയെ തിന്നുകളകയും വൈക്കോൽ ജ്വാലയാൽ ദഹിച്ചുപോകയും ചെയ്യുന്നതുപോലെ അവരുടെ വേരു കെട്ടുപോകും; അവരുടെ പുഷ്പം പൊടിപോലെ പറന്നുപോകും; അവർ സൈന്യങ്ങളുടെ യഹോവയുടെ ന്യായപ്രമാണത്തെ ഉപേക്ഷിച്ചു, യിസ്രായേലിൻ പരിശുദ്ധന്റെ വചനത്തെ നിന്ദിച്ചുകളഞ്ഞിരിക്കുന്നു. അവന്റെ വാക്കിനാൽ വല നിറച്ചു മീൻ കിട്ടിയപ്പോൾ അത് വിറ്റു പണക്കാരൻ ആയി ജീവിക്കാൻ അല്ല , അത് പൂർണമായി ഉപേക്ഷിച്ചു ക്രിസ്തുവിനെ അനുഗമിക്കുന്നവനാണു ക്രിസ്തുശിഷ്യൻ.  പണവും , പദവിയും ഇല്ലാത്തവരായിരുന്നു  പൗലോസും , മറ്റു ശിക്ഷ്യന്മാരും .
യഹോവയുടെ കോപം തന്റെ ജനത്തിന്റെ നേരെ ജ്വലിക്കും; അവൻ അവരുടെ നേരെ കൈ നീട്ടി അവരെ ദണ്ഡിപ്പിക്കും; അപ്പോൾ മലകൾ വിറെക്കയും അവരുടെ ശവങ്ങൾ വീഥികളുടെ നടുവിൽ ചവറുപോലെ ആയിത്തീരുകയും ചെയ്യും; ഇതെല്ലാംകൊണ്ടും അവന്റെ കോപം അടങ്ങാതെ അവന്റെ കൈ ഇനിയും നീട്ടിയിരിക്കും.
മടങ്ങിവരാം , തിന്മെക്കു നന്മ എന്നും നന്മെക്കു തിന്മ എന്നും പേർ പറകയും ഇരുട്ടിനെ വെളിച്ചവും വെളിച്ചത്തെ ഇരുട്ടും ആക്കുകയും കൈപ്പിനെ മധുരവും മധുരത്തെ കൈപ്പും ആക്കുകയും ചെയ്യാതെ ക്രിസ്തുവിന്റെ ക്രൂശിലേക്കുമാത്രം നോക്കി അപ്പോസ്തലന്മാർ ജീവിച്ചു കാണിച്ചു തന്ന മാതൃക പിന്തുടരാം . ദൈവകോപത്തിൽനിന്നും രക്ഷനേടാം .
ജീവന്റെ വൃക്ഷത്തിൽ തങ്ങൾക്കു അധികാരം ഉണ്ടാകേണ്ടതിന്നും ഗോപുരങ്ങളിൽ കൂടി നഗരത്തിൽ കടക്കേണ്ടതിന്നും തങ്ങളുടെ വസ്ത്രം അലക്കുന്നവർ ഭാഗ്യവാന്മാർ എന്ന കർത്താവിന്റെ വചനം ജീവിതത്തിൽ പ്രാബല്യത്തിൽ കൊണ്ടുവരാം . ജയിക്കുന്നവന്നു ; (കർത്താവു ) ഞാൻ അവന്നു ദൈവവും അവൻ എനിക്കു മകനുമായിരിക്കും. അവൻ നമ്മുടെ  കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും.   ജയിക്കാനായി ജീവിക്കാം .

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.