പുസ്തകപ്രകാശനം നടന്നു

മുംബൈ: എഴുത്തുകാരിയും ഗ്രന്ഥകാരിയുമായ സിസ്റ്റർ ബിൻസി ലിവിംഗ്‌സ്റ്റൺ രചിച്ച “കുടുംബജീവിതം ആനന്ദകരമാക്കാം” എന്ന ഏറ്റവും പുതിയ ഗ്രന്ഥം ‘ദി ലിവിംഗ്‌വേ മിനിസ്‌ട്രീസ്‌’ മുംബൈ പ്രസിദ്ധീകരിച്ചു. വാശി നവി മുംബൈയിൽ വച്ച്‌ ജനുവരി 14ന് അസംബ്ലീസ്‌ ഓഫ്‌ ഗോഡ്‌ സംയുക്താരാധനയിൽ സൗത്ത് ഇന്ത്യ അസ്സെംബ്ലിസ് ഓഫ് ഗോഡ്  (SIAG) വെസ്റ്റേൺ ഡിസ്‌ട്രിക്റ്റ്‌ കൗൺസിൽ ഓഫ്‌ മഹാരാഷ്‌ട്ര സൂപ്രണ്ട്‌ പാസ്റ്റർ വി. ഐ. യോഹന്നാൻ പാസ്റ്റർ വി. റ്റി. എബ്രഹാമിന് നൽകി പ്രകാശനം ചെയ്തു. ഗ്രന്ഥകാരിയുടെ ഇതരകൃതി “ശ്രദ്ധേയരായ സ്ത്രീകൾ”. പത്തനാപുരം സ്വദേശിനിയായ ഗ്രന്ഥകാരി കുടുംബമായി മുംബൈ കേന്ദ്രമാക്കി സുവിശേഷ വേല ചെയ്തുവരുന്നു.

-Advertisement-

You might also like
Comments
Loading...