ശാരോന്‍ മല്ലപ്പള്ളി സെന്റര് കൺവൻഷൻ ജനുവരി 10 മുതൽ

മല്ലപ്പള്ളി: ശാരോന്‍ ഫെലോഷിപ്പ് ചര്‍ച്ച് മല്ലപ്പള്ളി സെന്റര് കൺവൻഷൻ ജനുവരി 10 മുതൽ 14 ഞായർ വരെ മൂശാരി കവലയിലുള്ള ശാരോന്‍ ഗ്രൗണ്ടില്‍ വെച്ച് നടക്കും.

post watermark60x60

സെന്റര് പാസ്റ്റര്‍ പാ. ജോണ്‍ വി. ജേക്കബ്‌ കൺവൻഷൻ ഉദ്ഘാടനം നിർവഹിക്കും. റവ. ഫിന്നി ജേക്കബ്‌ (ജന. സെക്രട്ടറി ശാരോന്‍ ചര്‍ച്ച്), പാ. പി. സി. ചെറിയാന്‍ (റാന്നി), പാ. ഫിന്നി മാത്യു (ഡല്‍ഹി), പാ. സജു ചാത്തനൂര്‍, പാ. കെ. ജെ. തോമസ്‌ (കുമിളി) എന്നിവർ വിവിധ ദിവസങ്ങളിൽ ദൈവ വചനം പ്രസംഗിക്കും. ശാലേം വോയിസ്‌ പത്തനാപുരം സംഗീത ശ്രുശൂഷയ്ക്ക് നേതൃത്വം നൽകും.

എല്ലാ ദിവസവും വൈകിട്ട് 6 മുതൽ 9 വരെ പൊതുയോഗം, പകല്‍ പാസ്സ്റെര്സ് കോണ്‍ഫറന്‍സ്, വനിതാസമാജം വാർഷിക സമ്മേളനം, സി.ഇ.എം. – സൺ‌ഡേ സ്കൂൾ – വാർഷിക സമ്മേളനം, ഞായർ രാവിലെ 9 മുതൽ 1 മണി വരെ സംയുക്ത ആരാധനയും തിരുവത്താഴ ശ്രുശൂഷയും സമാപന സമ്മേളനവും നടക്കുന്നതാണ്. നിങ്ങളുടെ ഏവരുടെയും ആത്മാർത്ഥമായ പ്രാർത്ഥനയും സഹകരണങ്ങളും പ്രതീക്ഷിക്കുന്നു.

Download Our Android App | iOS App

-ADVERTISEMENT-

-ADVERTISEMENT-

You might also like