കവിത: മാനവ ജീവിതം | രമ്യ ഡേവിഡ് ഭരദ്വാജ്

ആരാമ സുമം പോലെ നിൻ ജനനം
ആനന്ദ സുരഭിലം നിൻ ജീവിതം
ആശിച്ച നിധിപോലെ മരണവും ശേഷം
ആരോരുമില്ലാതെ മണ്ണിലമരുന്നു

post watermark60x60

ഭാവിയറിയാതെ നീ ജനിച്ചു
ഭൂമിക്കു തെല്ലു ഭാരവുമേകി
ഭാഗ്യത്തെതേടി ദുഖവും പേറി
ഭയമോടെ നോക്കുന്നു ജീവിതത്തെ

കാലമെത്രയോ ശേഷിച്ചിരിക്കുന്നു
കരഞ്ഞുതീർക്കുവാൻ ദുഖങ്ങളെത്രയോ
കമനീയ സ്വപ്‌നങ്ങൾ നശിച്ചിടുന്നു
കാണാത്ത സ്വപ്‌നങ്ങൾ നിരാശയേകുന്നു

Download Our Android App | iOS App

സാഹ് യാന ശോഭ ലേശമില്ലാതെ
സ്വാന്തനം തൻ സ്പർശമില്ലാതെ
സല്ലാപ സംഗീത വാദ്യങ്ങളില്ലാതെ
സന്താപ ഗീതമായ് മരണവും പൂകി

നേടിയതെല്ലാം നഷ്ടങ്ങൾ മാത്രമായ്
നിൻ സ്വപ്നങ്ങളെല്ലാം ശേഷിച്ചിരിക്കുന്നു
നിത്യമിതെല്ലാം നിനച്ചീടുമെങ്കിൽ
നീചനാം മനുഷ്യാ നീ വെറും പുഴുവത്രെ

ഉയരത്തിലേക്ക് നിൻ കണ്ണുയർത്തൂ
ഉയിർതന്ന നാഥൻ നിനക്കുവേണ്ടി
ഉലകതിൽ നന്മകൾ തന്നിടുമ്പോൾ
ഉണ്മയാം ദൈവത്തെ വാഴ്ത്തീടുക

– രമ്യ ഡേവിഡ് ഭരദ്വാജ്, ദില്ലി

-ADVERTISEMENT-

-ADVERTISEMENT-

You might also like