CEM വജ്ര ജൂബിലി ക്യാമ്പ് സമാപിച്ചു

ഇടുക്കി: ശാരോൻ ഫെല്ലോഷിപ് ചർച് യുവജ വിഭാഗമായ ക്രിസ്ത്യൻ ഇവാഞ്ജലിക്കൽ മൂവമെന്റിന്റെ 60-മത് ജനറൽ ക്യാമ്പിനു അനുഗ്രഹീത സമാപനം. ഡിസംബർ 25 നു രാവിലെ10 മണിക്ക് കുട്ടിക്കാനം മാർ ബസേലിയോസ് കോളേജിൽ ജനറൽ സെക്രട്ടറി പാസ്റ്റർ ജോർജ് മുണ്ടകന്റെ അധ്യക്ഷതയിൽ ജനറൽ പ്രസിഡന്റ് പാസ്റ്റർ ഫിലിപ് ഏബ്രഹാം വജ്രജൂബിലി ക്യാംപ് ഉദ്ഘാടനം ചെയ്തു. ശാരോൻ മിനിസ്റ്റേഴ്‌സ് കൗണ്സിൽ സെക്രട്ടറി പാസ്റ്റർ ഫിന്നി ജേക്കബ് സന്ദേശം നൽകി. ‘രൂപാന്തരം’ എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി ഡോ. മാത്യു സി വർഗീസ് പ്രബന്ധം അവതരിപ്പിച്ചു. ഡോ. ബ്ലെസ്സൻ മേമന, ലോർഡ്സണ് ആന്റണി, സ്റ്റാൻലി മാത്യു തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു. കൗണ്സിൽ അംഗങ്ങളായ പാസ്റ്റർ കെ ടി തോമസ്, പാസ്റ്റർ ബോസ് എം കുരുവിള, ഡോ. എബി പി മാത്യു, ഇവാ.സാജൻ ജോയ് ബാംഗ്ലൂർ, റവ. സാം കെ ജേക്കബ്, ഇവാ. ജിഫി യോഹന്നാൻ തുടങ്ങിയവർ വിവിധ സെക്ഷനുകളിൽ പ്രസംഗിച്ചു. കിഡ്സ് ക്യാമ്പിനു ട്രാൻസ്ഫോർമേഴ്‌സ് ഇന്ത്യ നേതൃത്വം നൽകി.
ഇന്ന് നടന്ന സമാപന സമ്മേളനത്തിൽ വൈസ് പ്രസിഡന്റ് പാസ്റ്റർ സോവി മാത്യു അധ്യക്ഷത വഹിച്ചു. ശാരോൻ സീനിയർ ജനറൽ മിനിസ്റ്റർ പാസ്റ്റർ ടി ജി കോശി, ജനറൽ പ്രസിഡന്റ് പാസ്റ്റർ ഫിലിപ് ഏബ്രഹാം, ജനറൽ സെക്രട്ടറി പാസ്റ്റർ ജോർജ് മുണ്ടകൻ, ജനറൽ ട്രഷറർ ഇവാ. എബി ബേബി, മുൻ പ്രസിഡന്റുമാരായ പാസ്റ്റർ ബിജു ജോസഫ്, പാസ്റ്റർ വർഗീസ് ജോഷ്വാ തുടങ്ങിയവർ പ്രസംഗിച്ചു. ക്രൈസ്തവ എഴുത്തുപുരയ്ക്കുവേണ്ടി മാനേജിങ് ട്രസ്റ്റി പാസ്റ്റർ ജെ പി വെണ്ണിക്കുളം ആശംസ അറിയിച്ചു.

മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം 1250 ൽ പരം അംഗങ്ങൾ ക്യാംപിൽ പങ്കെടുത്തതു ചരിത്രവിജയമായി മാറി. പ്രകൃതി രമണീയമായ കുട്ടിക്കാനത്തെ ക്യാംപിൽ വന്നവർക്ക് വിപുലമായ സൗകര്യങ്ങളാണ് ഭാരവാഹികൾ ഒരുക്കിയത്.

 

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading