70 വയസ്സിന് മുകളിലുള്ള മാതാപിതാക്കളെ ആദരിച്ചു

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് പുനലൂർ ഈസ്റ്റ് സെക്ഷന്റെ ആഭിമുഖ്യത്തിൽ 2017 ഡിസംബർ 25  തിങ്കൾ 2.30 മുതൽ സെക്ഷനിലെ 70 വയസ്സിനു മുകളിലുള്ള

post watermark60x60

മാതാപിതാക്കളെ ആദരിക്കുവാനും, മിഷന്റെ നേതൃത്വത്തിൽ പ്രേത്യകമായി ക്രമീകരിച്ച ക്രിസ്തുമസ് ദിന സുവിശേഷീകരണത്തിൽ പങ്കാളിത്തം വഹിച്ചവരിൽ പ്രധാന പങ്ക് വഹിച്ചവരെ അനുമോദിക്കുന്നതിനുമുള്ള പ്രേത്യക യോഗം ഉറുകുന്ന് ഏ. ജി ചർച്ചിൽ വച്ച് നടത്തപ്പെട്ടു.

Download Our Android App | iOS App

സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ഏബ്രഹാം വി തോമസ് അദ്ധ്യക്ഷത വഹിച്ച മീറ്റിംഗിൽ പാസ്റ്റർ മാത്യൂ സോളമൻ, സെക്ഷൻ സെക്രട്ടറി സ്വാഗതവും പാസ്റ്റർ വിൽസൻ, സെക്ഷൻ ട്രഷറാർ നന്ദിയും പ്രകാശിപ്പിച്ചു. പാസ്റ്റർ പൊടിയൻ ജോസഫ്, എബ്രഹാം ബേബി എന്നിവർ പ്രാർത്ഥനക്ക് നേതൃത്വം നൽകി. സെക്ഷനിലെ ശുശ്രൂഷകൻമാർ 70 വയസ്സിന് മുകളിലുള്ളവരെ ഷാൾ അണിയിച്ച് ആദരിച്ചു. സെക്ഷൻ മിഷൻ ഡയറക്ടർ പാസ്റ്റർ സാംകുട്ടി മിഷൻ പ്രവർത്തനങ്ങളെക്കുറിച്ച് പ്രസ്താവിച്ചു. സെക്ഷൻ മിഷൻ സെക്രട്ടറി പാസ്റ്റർ റോഷൻ, സെക്ഷൻ മിഷൻ ഖജാൻജി അനി എന്നിവർ  മിഷൻ ഡിപ്പാർട്ട്മെന്റിന്റെ അനുമോദനത്തിന് നേതൃത്വം നൽകി.

-ADVERTISEMENT-

-ADVERTISEMENT-

You might also like