അബുദാബി ബെഥേൽ AG കൺവൻഷൻ സമാപിച്ചു

​​​അബുദാബി: ബെഥേൽ അസ്സെംബ്ലി ഓഫ്‌ ഗോഡ്  അബുദാബിയുടെ  ഗോസ്പൽ കൺവെൻഷൻ 2017 ഡിസംബർ 18 – 20 ദിവസങ്ങളിൽ  വളരെ അനുഗ്രഹപ്രദമായി  മുസഫ ബ്രെദ്റൺ ചർച് സെന്ററിൽ നടത്തപ്പെട്ടു.അപ്കോൺ പ്രസിഡന്റ് പാസ്റ്റർ. M.M തോമസ് പ്രാർത്ഥിച്ചു മീറ്റിംഗ്  ഉദ്ഘാടനം  ചെയ്തു. മീറ്റിംങ്ങുകളിൽ  സഭാശിശ്രുഷകൻ പാസ്റ്റർ.ഗിവിൻ  തോമസ്‌  അദ്യക്ഷനായിരുന്നു. പരിശുദ്ധ ആത്മാവിന്റെ ശക്തമായ  ആത്മ പകർച്ച അനുഭവപ്പെട്ട ഈ യോഗങ്ങളിൽ കർത്തൃദാസൻ ​പാസ്റ്റർ ബാബു ചെറിയാൻ​ ദൈവവചനത്തിൽ നിന്നും സംസാരിച്ചു.എബ്രായർ :12.1-3 വരെ ഉള്ള ദൈവ വചനത്തെ ആധാരമാക്കി  തിരുവചന സത്യങ്ങൾ കേൾവിക്കാരുടെ ഉള്ളിൽ സ്വയം ശോധനക്കും തിരുവചന സത്യത്തിലേക്കും മടങ്ങുന്നതിന് കാരണമായി.കുരിശിൽ അപമാനം  അലക്ഷ്യമാക്കി  മനുഷ്യ വർഗത്തെ  വീണ്ടെടുക്കാൻ കഷ്ട്ടം അനുഭവിച്ച യേശുവിനെ എന്നും ധ്യാനിക്കുകയും ഭാരവും പാപവും വിട്ടു ഓട്ടം സ്ഥിരതയോടെ ഓടണം എന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ബെഥേൽ AG ക്വൊയർ ഗാനങ്ങൾ ആലപിച്ചു. അബുദാബിയിലും പരിസര പ്രദേശങ്ങളിൽ നിന്നുമുള്ള അനേക ദൈവദാസൻമാരും വിശ്വാസികളും മീറ്റിങ്ങിനു വരുകയും അനുഗ്രഹം പ്രാപിക്കുകയും ചെയ്യുവാൻ ഇടയായി. സഭാ സെക്രട്ടറി ബ്രദർ ബെൻസൺ എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു…

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.