ഓഖി ബാധിതരുടെ കണ്ണീരൊപ്പുവാൻ ഐ.പി.സി യിലെ ഒരു പറ്റം യുവാക്കൾ മുന്നിട്ടിറങ്ങി

ഓഖി ദുരന്തം കണ്ണീർ വീഴ്ത്തിയ തീരം ബ്രദ. അജി കല്ലുങ്കലിന്റെ നേതൃത്വത്തിൽ ഐ.പി.സി സഭയിലെ ഒരു പറ്റം യുവ സഹോദരൻമാർ സന്ദർശിച്ചു…

ഓഖി ദുരന്തത്തിൽ തകർന്ന 50 കുടുംബങ്ങളെ സഹായിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തു… പെന്തക്കോസ്ത് സമൂഹം ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പുറംതിരിഞ്ഞ് നിൽക്കുമ്പോൾ ഇവരുടെ പ്രവർത്തനങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയ്ക്ക് കാരണമായി.

വലിയ തുറയിലെയും പുല്ലുവിളയിലെയും ക്യാമ്പുകൾ സന്ദർശിച്ചപ്പോൾ ആണ് ഓഖി സൃഷ്ടിച്ച ദുരന്തത്തിന്റെ ഭയാനകത ഞങ്ങൾക്ക് മനസിലായത്… പല പെന്തക്കോസ്തു കുടുബങ്ങളിലും അവരുടെ പ്രിയപ്പെട്ടവർ വീട്ടിലെത്തിയിട്ടില്ല… ശ്മശാന മൂകമാണ് കടൽത്തീരം… സുവിശേഷകരായ അജു അലക്സ്, ഷിബിൻ ശാമുവേൽ, ബെറിൽ തോമസ്, സാബു ആര്യപള്ളി, കലേഷ് സോമൻ, പോൾ രഞ്ജിത്ത് എന്നിവർ അടങ്ങുന്ന ടീമാണ് ദുരന്ത ബാധിത സ്ഥലങ്ങൾ സന്ദർശിച്ചത്… നാളെ വൈകിട്ട് ഏഴു മണിക്ക് പുല്ലുവിള ഐ.പി.സി സഭയിൽ വെച്ച് അൻപതു കുടുബങ്ങൾക്കുള്ള സഹായം കൈമാറും..
അവരോടൊപ്പം ഇന്ന് സമയം ചെലവഴിക്കാനും ആശ്വസിപ്പിക്കാനും അവർക്കു വേണ്ടി പ്രാർത്ഥിക്കാനും കഴിഞ്ഞത് വേറിട്ട ഒരനുഭവമായി തീർന്നുവെന്ന് ഇവ. ഷിബിൻ ശാമുവേൽ ക്രൈസ്തവ എഴുത്തുപുരയോട് പറഞ്ഞു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.