ഐ.പി.സി യിലെ മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും ഗ്ലോബൽ മീറ്റ് ജനുവരി 19ന്

കുമ്പനാട്: ഐ.പി.സി യിലെ മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും ആഗോളതലത്തിലുള്ള സംഗമം ജനുവരി 19-ന് ഉച്ചകഴിഞ്ഞ് 2.30 മുതൽ കുമ്പനാട് കൺവൻഷനോടനുബന്ധിച്ച്  ജനറൽ കൗൺസിൽ ഹാളിൽ നടക്കും.

കേരളത്തെ കൂടാതെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും അമേരിക്ക, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, കാനഡ, ഗൾഫ് രാജ്യങ്ങളിൽ നിന്നും പ്രതിനിധികൾ പങ്കെടുക്കും.

ഡിസംബർ 8 ന് കോട്ടയത്ത്  നടന്ന മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും സംഗമത്തിലാണ് ഐ.പി.സി നേതൃത്വം ഗ്ലോബൽ മീറ്റ് സംഘടിപ്പിക്കാൻ തീരുമാനിച്ചത്.

സമ്മേളനത്തിൽ സംസ്ഥാന പ്രസിഡണ്ട് പാസ്റ്റർ കെ.സി .തോമസ് അദ്ധ്യക്ഷനായിരുന്നു.

ജനറൽ സെക്രട്ടറി പാസ്റ്റർ കെ.സി.ജോൺ, സംസ്ഥാന വൈസ് പ്രസിഡണ്ട് പാസ്റ്റർ രാജു പൂവക്കാല, സെക്രട്ടറി പാസ്റ്റർ ഷിബു നെടുവേലിൽ, ജോയിന്റ് സെക്രട്ടറി പാസ്റ്റർ സി.സി ഏബ്രഹാം, ജനറൽ ട്രഷറാർ ബ്രദർ സജി പോൾ, ബ്രദർ ജോയി താനുവേലിൽ തുടങ്ങിയവരും പ്രമുഖ മാധ്യമ പ്രവർത്തകരും എഴുത്തുകാരുമായ ബ്രദർ സി.വി.മാത്യു, ബ്രദർ ടി.എം മാത്യു, പാസ്റ്റർമാരായ സാംകുട്ടി ചാക്കോ നിലമ്പൂർ, അച്ചൻ കുഞ്ഞ് ഇലന്തൂർ, സി.പി.മോനായി, രാജു ആനിക്കാട്, സഹോദരന്മാരായ വിജോയ് സക്കറിയ, ഫിന്നി പി.മാത്യു, സജി മത്തായി കാതേട്ട് , ടോണി ഡി ചെവ്വൂക്കാരൻ, കെ.ബി ഐസക് തുടങ്ങിയവരും പങ്കെടുത്തു.

ഗ്ലോബൽ മീറ്റിൽ
പങ്കെടുക്കാനാഗ്രഹിക്കുന്നവർ
944 73 72 726, 944 78 78 975 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.