റവ. സജിമോൻ ബേബി എ.ജി. കേരള മിഷൻസ് ഡയറക്ടർ

ജിനു വർഗീസ്

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ കേരള മിഷൻസ് ഡയറക്ടറായി റവ. സജിമോൻ ബേബി നിയമിതനായി.
അഞ്ചൽ, ഇടമുളയ്ക്കൽ സ്വദേശിയായ ഇദ്ദേഹം റാന്നി ഫെയ്ത്ത് ബൈബിൾ കോളെജ്, ഹരിയാന ഗ്രേസ് ബൈബിൾ കോളെജ് എന്നീ വൈദിക പാഠ്യശാലകളിലെ പരിശീലനാന്തരം 1998ലാണ് പനവേലിയിൽ പ്രവർത്തനം ആരംഭിക്കുന്നത്. അനുഗ്രഹീത പ്രഭാഷകൻ കൂടിയായ പാസ്റ്റർ സജിമോൻ കൊട്ടാര സെക്ഷൻ പ്രസ്ബിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. കേരള ഗവ. അംഗീകാരത്തോടെ പ്രവർത്തിക്കുന്ന പനവേലി ശാലേം ചിൽഡ്രൻസ് ഹോമിന്റെ ഡയറക്ടറായും സേവനമനുഷ്ഠിക്കുന്നു.
സുവിശേഷം എത്തിയിട്ടില്ലാത്തതും സഭകൾ ഇല്ലാത്തതുമായ പ്രദേശങ്ങളെ കേന്ദ്രമാക്കിയുള്ള പ്രവർത്തനത്തിൽ തീരദേശ മേഖല,ആദിവാസി-പിന്നാക്ക മേഖലകൾ, മലബാർ മേഖല എന്നിവക്കായിരിക്കും പ്രഥമ പരിഗണന.
സോഫി സജിമോൻ ഭാര്യയും ജോയൽ, ഏബെൽ എന്നിവർ മക്കളുമാണ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like