ചർച്ച്‌ ഓഫ്‌ ഗോഡ്‌ UAE റീജിയൺ സംയുക്ത ആരാധന ഷാർജയിൽ നടന്നു

റോജി ഇലന്തൂർ

 

post watermark60x60

ഷാർജ: ചർച്ച്‌ ഓഫ്‌ ഗോഡ്‌ UAE റീജിയൺ സംയുക്ത ആരാധന ഷാർജ വർഷിപ്പ്‌ സെന്ററിൽ 2017 ഡിസംബർ 2ന് രാവിലെ 10 മണി മുതൽ 2 മണി വരെ അനുഗ്രഹപ്രദമായി നടന്നു.

ചർച്ച്‌ ഓഫ്‌ ഗോഡ്‌ UAE റീജിയൺ നാഷണൽ ഓവർസ്സിയർ റവ. ഡോ. കെ. ഒ. മാത്യു അധ്യക്ഷത വഹിച്ച കൂട്ടായ്മയിൽ നാഷണൽ സെക്രട്ടറി പാസ്റ്റർ. ജോസ്‌ മല്ലശേരി, പാസ്റ്റർ. ജോൺ മാത്യു എന്നിവർ ആശംസകൾ അറിയിച്ചു. പാസ്റ്റർ. ജോൺ മാത്യു ആരാധനയ്‌ക്കു നേതൃത്വം നൽകി.

Download Our Android App | iOS App

പാസ്റ്റർ ജെയ്സൺ കെ. സങ്കീർത്തനഭാഗം ശുശ്രൂഷിച്ചു. പാസ്റ്റർ. സാം ബെഞ്ചമിൻ അബുദാബി, പാസ്റ്റർ. സന്തോഷ്‌ ജോൺ, പാസ്റ്റർ. രാജീവ്‌ പുനലൂർ, പാസ്റ്റർ. ജി. അലക്സ്‌ എന്നിവർ വചനം പ്രഘോഷിച്ചു. ചർച്ച്‌ ഓഫ്‌ ഗോഡ്‌ ക്രിഡൻഷ്യൽ, ഓർഡേൻഡ്‌ മിനിസ്റ്റർ, തുടങ്ങിയവ പാസ്റ്റർ. ജോർജ്ജ്‌ എബ്രഹാം, പാസ്റ്റർ സാം അടൂർ എന്നുവർക്ക്‌ നൽകി. സിസ്റ്റർ. മേഴ്സി ജോർജിനെ സുവിശേഷവേലക്കു വേണ്ടി കർത്തൃദാസന്മാർ പ്രാർത്ഥിച്ച്‌ അനുഗ്രഹിച്ച്‌ വേർതിരിച്ചു.

സംയുക്ത ആരാധനയുടെ വിജയത്തിനുവേണ്ടി കോർഡിനേറ്റേഴ്സ്‌ ആയി പാസ്റ്റർ. സാം അടൂർ, പാസ്റ്റർ. ജോർജ്ജ്‌ മാത്യു, പാസ്റ്റർ. ജോൺസൺ മത്തായി, പാസ്റ്റർ. ഡോ. ബിനോയ്‌, പാസ്റ്റർ. സാം ബെഞ്ചമിൻ എന്നിവർ പ്രവർത്തിച്ചു.

ചർച്ച്‌ ഓഫ്‌ ഗോഡ്‌ UAE റീജിയൺ നാഷണൽ ഓവർസ്സിയർ റവ. ഡോ. കെ. ഒ. മാത്യു തിരുവത്താഴ ശുശ്രൂഷ ചെയ്തു. സ്നേഹസദ്യ കഴിഞ്ഞ്‌ ദൈവജനം സമാധാനത്തോടെ സ്വഭവനങ്ങളിലേക്ക്‌ മടങ്ങി.

-ADVERTISEMENT-

-ADVERTISEMENT-

You might also like