ഇന്ന് “പാവപ്പെട്ടവരുടെ” ദിനം

വത്തിക്കാന്‍ സിറ്റി:ഫ്രാന്‍സിസ് മാര്‍ പാപ്പയുടെ ആഹ്വാനപ്രകാരം ലോകമെമ്പാടുമുള്ള കത്തോലിക്കര്‍ ഇന്ന് പാവങ്ങളുടെ ദിനമായി ആചരിക്കുന്നു. കാരുണ്യവര്‍ഷത്തിന്റെ സമാപനവേളയിലാണു നവംബര്‍ 19 പാവങ്ങളുടെ ദിനമായി പാപ്പ പ്രഖ്യാപിച്ചത്.

മാര്‍പാപ്പയുടെ കാര്‍മീകത്തില്‍ രാവിലെ നടക്കുന്ന ദിവ്യബലി ശുശ്രൂക്ഷയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള  നാലായിരത്തിലധികം അതിദരിദ്രരായ ആളുകള്‍ക്ക് വിശുദ്ധ കുര്‍ബാന നല്‍കും. തുടര്‍ന്നു സ്നേഹവിരുന്നിലും അവര്‍ പങ്കെടുക്കും.

മാര്‍പ്പാപ്പയുടെ ആഹ്വാനപ്രകാരം ലോകമെങ്ങുമുള്ള കത്തോലിക്ക സഭകള്‍ ഇന്നേ  ദിനത്തോടനുബന്ധിച്ച് വിവിധരീതിയിലുള്ള പരിപാടികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്. കേരളത്തിലെ സഭകളിലും  വിവിധ പരിപാടികള്‍ നടക്കും.

കേരളത്തിലെ സഭയുടെ ദിനാചരണ കര്‍മ്മങ്ങള്‍  കൂവപ്പടി ബത്‌ലെഹം അഭയഭവനില്‍വച്ച് കെസിബിസി പ്രൊ-ലൈഫ് സമിതിയുടെ നേതൃത്വത്തില്‍ നടക്കും. ഇന്ന് ഉച്ചയ്ക്ക് 12.00 മണിക്ക് നടക്കുന്ന സമ്മേളനം കെസിബിസി ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് ഉദ്ഘാടനം ചെയ്യും. ഇന്നസെന്റ് എം.പി അദ്ധ്യക്ഷത വഹിക്കും. ബത്‌ലഹേം അഭയഭവന്‍ സ്ഥാപക ഡയറക്ടര്‍ മേരി എസ്തപ്പാന്‍ നേതൃത്വം നല്കും

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.