ചെറുചിന്ത:നിന്നെ നോക്കി നിൽക്കുന്ന യേശു | സാജൻ ബോവാസ്

തിബര്യാസ് കടൽ പത്രോസിനും കൂട്ടുകാർക്കും സുപരിചയമുള്ള ഇടം. തലങ്ങും വിലങ്ങും അറിയാം. കടലിന്റെ സ്വഭാവം അങ്ങനെ മീൻ പിടുത്തത്തിൽ വളരെ അനുഭവസമ്പത്തുള്ള ഇവർക്കു ഇതാ പിഴക്കുന്നു. രാത്രി മുഴുവൻ കടൽ വല കൊണ്ട് അരിച്ചു പറക്കിട്ടും ഒരു പൊടി മീൻ പോലും വലയിൽ കേറില്ല. പരുപാടി നിർത്തി കറക്കടുത്തപ്പോൾ ആരോ ഒരാൾ നില്കുന്നു കരയിൽ. ഇവർക്കു മനസിലായില്ല എന്നാലും അതു യേശു ആയിരുന്നു. യേശുവിന്റെ മനസ്സിൽ എന്തായിരിക്കും ഇപ്പോൾ. മൂന്നു കൊല്ലം കൂടെ നടന്നു നല്ല പോലെ പഠിപ്പിച്ചു. മരിക്കും എന്നുള്ള തിരുവെഴുത്തു അറിയാം ഉയർക്കും എന്നും അറിയാം. അങ്ങനെ ക്രൂശിൽ മരിച്ചു മൂന്നാം നാൾ ഉയർത്തു പല തവണ പ്രത്യക്ഷനായി. സംശയക്കാരൻ ആയ തോമസിന് തന്റെ ശരീരം തൊട്ടു വിശ്വാസം വരുത്തി. എന്നിട്ടും എല്ലാം ഏല്പിക്കേണ്ട ഇവർ വീണ്ടും വള്ളവും വലയും എടുത്തു മീൻ പിടിക്കാൻ പോയി. പ്രിയ സഹോദരാ പ്രിയ സഹോദരി നീ അവനിൽ നിന്നു അകലുമ്പോൾ അവന്റെ സ്നേഹത്തിൽ നിന്നു മാറുമ്പോൾ നിന്റെ ഇഷ്ടം പ്രകാരം നടക്കുമ്പോൾ നീ ഓർക്കേണ്ട ഒരു കാര്യം ഉണ്ട് അവൻ നിന്നെ നോക്കി നിൽക്കുന്നുണ്ട്. നിന്റെ മടങ്ങി വരവ് പ്രതീക്ഷിച്ചു. ശെരിയാ യേശു നമ്മെ നോക്കി നിൽക്കുന്നു. നമ്മുടെ ജീവിതം പ്രവർത്തങ്ങൾ പോക്ക് വരവ് ഓക്കേ അവൻ നോക്കുന്നു. അവനെ വിട്ടു മാറിയ നമ്മുക്ക് അവനിലേക്ക്‌ ഒരു മടങ്ങി വരവ് ആവശ്യം ആണ്. അവൻ നോക്കുമ്പോൾ നമ്മുടെ ജീവിതം അവനു ഹിതപ്രകാരം ഉള്ളതായിരിക്കട്ടെ. ഒരു ഭയം ഉണ്ടാകട്ടെ നമ്മുക്ക് യേശു നമ്മെ നോക്കി നില്കുന്നു.

-സാജൻ ബോവാസ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.