‘ആപ്കോൺ’ കൂട്ടായ്മ വിഭാഗീയതയ്‌ക്ക്‌ അതീതം, ഐക്യതയുടെ പ്രതീകം: പാസ്‌റ്റർ റ്റി. ഡി. ബാബു

റോജി ഇലന്തൂർ

അബുദാബി: അബുദാബിയിൽ ഉള്ള പെന്തക്കൊസ്തു സഭകളുടെ ഐക്യവേദിയായ ആപ്കോണിന്റെ നേതൃത്വത്തിൽ ഇന്നലെ സെന്റ്‌. ആൻഡ്രൂസ്‌ ചർച്ചിൽ സംയുക്ത ആരാധന നടന്നു.

പാസ്‌റ്റർ ഒ.പി.ബാബു അധ്യക്ഷനായ യോഗത്തിൽ ആപ്കോൺ സെക്രട്ടറി ഒ.റ്റി. മാത്യുക്കുട്ടി സ്വാഗതം അർപ്പിച്ചു.
പാസ്‌റ്റർ റ്റി.ഡി.ബാബു പ്രസ്തുത സമ്മേളനത്തിൽ വചനം ശുശ്രൂഷിച്ചു. ‘ആപ്കോൺ’ ഐക്യതയുടെയും ഒത്തൊരുമയുടെയും കൂട്ടായ്മയെന്നും വിഭാഗീയതകൾക്ക്‌ അതീതമെന്നും താൻ പ്രസ്താവിക്കയുണ്ടായി. ആപ്കോൺ പ്രസിഡന്റ്‌ പാസ്റ്റർ എം.എം. തോമസ്‌ കർത്തൃമേശയിൽ നിന്നും ശുശ്രൂഷിച്ചു. ആപ്കോൺ ജോയിന്റ്‌ സെക്രട്ടറി ബ്രദർ. ജോൺസി കടമ്മനിട്ട കൃതഞ്ജത രേഖപ്പെടുത്തി.

ആപ്കോണിന്റെ നേതൃത്വത്തിൽ ‘APPCON VOICE’ എന്ന ഒരു വാരിക ഒന്നാം പ്രതി പ്രസിദ്ധീകരിക്കുവാനും പാസ്റ്റർ എം എം തോമസ്‌ പാസ്റ്റർ റ്റി. ഡി. ബാബുവിനു ആദ്യപ്രതി നൽകി ഉത്ഘാടനം നിർവഹിച്ചു.

രണ്ടായിരത്തിൽ അബുദാബി പെന്തക്കൊസ്തു സഭകളുടെ ഐക്യസംരംഭമായി ആരംഭിച്ച കൂട്ടായ്മയിൽ നിലവിൽ 19 സഭകൾ അംഗങ്ങളാണ്. ആപ്കോണിൽ ഉൾപ്പെട്ടു നിൽക്കുന്ന എല്ലാ സഭകളുടെയും പാസ്‌റ്റർമാരും അതുപോലെതന്നെ‌ വിവിധ സഭകളിൽ നിന്നും ആയിരത്തോളം വിശ്വാസികളും പങ്കുകൊണ്ടത്‌ സമ്മേളനത്തിന്റെ ഐക്യത്തെയും വിജയത്തെയും കാണിക്കുന്നു.

സഭാ സംഘടന വ്യത്യാസം മറന്ന് നാം ക്രിസ്തുവിൽ ഒന്ന് എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ആപ്കോണിന് ക്രൈസ്തവ എഴുത്തുപുരയുടെ ആശംസകൾ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.