റിപ്പോര്‍ട്ട്‌: ജൂത സമീപനത്തില്‍ മാറ്റം; യേശു ദൈവ പുത്രനാണെന്ന് വിശ്വസിക്കുന്നവര്‍ യഹൂദന്മാരില്‍ കൂടുന്നു

ക്രിസ്ത്യാനികളും യഹൂദന്മാരും തമ്മില്‍ വിശ്വാസത്തില്‍ അടിസ്ഥാനപരമായി പല വത്യസങ്ങളും ഉണ്ട്. അതില്‍ ഏറ്റവും പ്രധാനമാണ് ക്രൈസ്തവര്‍ യേശുവിനെ ദൈവ പുത്രന്‍ എന്ന് വിശ്വസിക്കുമ്പോള്‍ യഹൂദന്മാര്‍ യേശുവിന്‍റെ ദൈവത്വം അംഗീകരിക്കുന്നില്ല എന്നത്. എന്നാല്‍ പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത് അഞ്ചില്‍ ഒരു യഹൂദന്‍ യേശിവിനെ ദൈവപുത്രന്‍ ആയി അംഗീകരിക്കുന്നു എന്നാന്ന്.

Jews for Jesus എന്നാ സംഘടനയും ബാർന ഗ്രൂപ്പിന്റെയും നേതൃത്വത്തിൽ നടന്ന സര്‍വേക്ക് Jewish Millennials: The Beliefs and Behaviors Shaping Young Jews in Americaഎന്നാണ് നാമകരണം ചെയ്തത്. സര്‍വ്വേ പറയുന്നത് 21 ശതമാനം യഹൂദ യുവാക്കള്‍ യേശുവിനെ ദൈവ പുത്രനായ്‌ അംഗീകരിക്കുന്നു എന്നാണ്. 1984 നും 1999 നും ഇടയിൽ ജനിച്ചവരിലാണ് സര്‍വ്വേ നടന്നത്. ദൈവം മനുഷ്യരൂപത്തിൽ ഒന്നാം നൂറ്റാണ്ടിൽ ജനങ്ങൾക്കിടയിൽ ജീവിച്ചുവെന്നു പുതു തലമുറ വിശ്വസിക്കുന്നു.  28 ശതമാനം യുവാക്കള്‍ യേശുവിനെ  ഒരു റബ്ബി അല്ലെങ്കിൽ ആത്മീയ നേതാവായി കരുതുന്നു.

കൂടാതെ, സര്‍വേയില്‍ പങ്കെടുത്ത 42 ശതമാനം ആള്‍ക്കാര്‍ തങ്ങള്‍ എല്ലാ വര്‍ഷവും ക്രിസ്തുമസ് ആഘോഷിക്കാറണ്ടെന്നും പറഞ്ഞു.   സര്‍വ്വേ ഫലത്തില്‍ പല യഹൂദ പണ്ഡിതരും ആശങ്ക അറിയിച്ചു. സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെ യഹൂദപഠന പ്രഫസറായ ആരി കെൽമാൻ സർവ്വേയുടെ ഫലങ്ങളിൽ ആശ്ചര്യപ്പെട്ടു. എന്നാല്‍ ക്രൈസ്തവര്‍ക്ക് സര്‍വ്വേ ഫലം സന്തോഷം നല്‍കുന്നതാണ്. സത്യം അന്വേഷിക്കുന്ന ഒരു പുതു തലമുറ ജൂത മതത്തില്‍ വളര്‍ന്നു വരുന്നത് ക്രൈസ്തവര്‍ക്ക് വലിയ സാധ്യതയാണ് തുറന്നിടുന്നത്. വചനത്തിന്‍റെ വെളിച്ചത്തില്‍ യേശുവിന്റെ ദൈവത്വം പുതു തലമുറയോട് പറഞ്ഞുകൊടുക്കാന്‍ ക്രൈസ്തവ സമൂഹത്തിനു ഉത്തരവാധിത്വം ഉണ്ടെന്നു Jews for Jesus മിഷന്‍ ഡയറക്ടര്‍ സുസന്‍ പെര്മാന്‍ പ്രതികരിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.