ഐ പി സി പത്തനംതിട്ട സെന്റർ കൺവെൻഷൻ 2018 ജനുവരി 3 മുതൽ 7 വരെ

ഷിനു തോമസ്, ബാംഗ്ലൂർ

പത്തനംതിട്ട: ഇന്ത്യ പെന്തക്കോസ്റ്റു ദൈവസഭ പത്തനംതിട്ട സെന്റർ വാർഷിക കൺവെൻഷൻ 2018 ജനുവരി 3 മുതൽ 7 വരെ നടക്കും. സെന്ററിന്റെ ആസ്ഥാനകേന്ദ്രമായ പുത്തൻപീടിക വിളവിനാൽ ബെഥേൽ ഗ്രൗണ്ടിൽവെച്ചാണ് യോഗങ്ങൾ നടക്കുന്നത്. ഐ പി സി ജനറൽ വൈസ് പ്രസിഡന്റും പത്തനംതിട്ട സെന്റർ പ്രസിഡന്റുമായ പാസ്റ്റർ വിൽസൺ ജോസഫ് കൺവെൻഷൻ ഉൽഘാടനം ചെയ്യും. എല്ലാ ദിവസവും വൈകിട്ട് 6 മുതൽ 9 വരെ പൊതുയോഗങ്ങളും വിവിധ ദിവസങ്ങളിൽ പുത്രിക സംഘടനകളുടെ വാർഷിക മീറ്റിംഗും ഉണ്ടായിരിക്കും. ഷെക്കെയ്‌ന സിംഗേഴ്‌സ് ഗാനശുശ്രുഷയ്ക്കു നേതൃത്വം നൽകും. കൺവെൻഷന്റെ വിവിധ ദിവസങ്ങളിൽ പാസ്റ്റർമാരായ തോമസ് ഫിലിപ്പ്, കെ ജെ തോമസ്, വി. വൈ തോമസ്, കെ സി ജോൺ, ജോയി പാറക്കൽ, കെ സി തോമസ് തുടങ്ങിയവർ ദൈവവചനം സംസാരിക്കും. പാസ്റ്റർ രാജു ജോൺ, പാസ്റ്റർ മോൻസി സാം തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മറ്റി പ്രവർത്തിച്ചുവരുന്നു.

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.