ന്യൂ ടെസ്റ്റ്മെന്‍റ് ചർച്ച് (റ്റി പി എം) മിഡിൽ ഈസ്റ്റ് കണ്‍വൻഷൻ ദുബായിൽ

ദുബായ്: ന്യൂ ടെസ്റ്റ്മെന്‍റ് ചർച്ച് മിഡിൽ ഈസ്റ്റ് കണ്‍വന്‍ഷന്‍ നവംബർ 7 മുതല്‍ 9 വരെ വൈകിട്ട് 7.00 മണിക്ക് സുവിശേഷ പ്രസംഗവും നവംബർ 10 ന് രാവിലെ 8 മണിക്ക് മിഡിൽ ഈസ്റ്റ് സഭകളുടെ സംയുക്ത വിശുദ്ധ സഭായോഗവും ദുബായ് അൽ നാസർ ലെയ്‌സുറി ലാൻഡ് (ഐസ് റിങ്ക്) (അമേരിക്കൻ ഹോസ്പിറ്റലിന് പിൻവശം) നടക്കും.
നവംബർ 8, 9 തീയതികളിൽ രാവിലെ 9 ന് പൊതുയോഗവും വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗവും നവംബർ 9 തീയതി വൈകിട്ട് 3 ന് യുവജന മീറ്റിംഗ് എന്നിവ ദുബായ് ഹോളി ട്രിനിറ്റി ചര്‍ച്ചിലും നടക്കും.
ദുബായ്, അബുദാബി, അൽ എയിൻ, ഫുജൈറ, റാസ് അൽ കൈമാ, ബഹ്‌റൈൻ, ദോഹ, മസ്കറ്റ്, സലാലാ, സോഹർ, നിസ്‌വാ എന്നി സഭകളുടെ ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കും. ചീഫ് പാസ്റ്റർമാർ, സെന്റർ പാസ്റ്റർമാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like