കോയമ്പത്തൂരില്‍ ആരാധനാലയങ്ങള്‍ക്കു പോലിസിന്‍റെ സ്റ്റോപ്പ്‌ നോട്ടീസ്

കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ പത്തു ആരാധന ആലയങ്ങളില്‍ ആരാധനകള്‍ നടത്തുന്നത് വിലക്കികൊണ്ട് തമിഴ്നാട് പോലീസിന്റെ ഉത്തരവ്. തീവ്ര ഹൈന്ദവ ഗ്രൂപ്പുകളുടെ സമര്‍ദ്ധത്തിനു വഴങ്ങിയാണ് അധികാരികള്‍ ക്രൈസ്തവ ആരാധനാലയങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തിയതെന്നു ആക്ഷേപം ഉണ്ട്. കളക്ടരുടെ അനുവാദം ഇല്ലാതെ ഇനി ആരാധന ആലയങ്ങള്‍ ഉപയോഗിക്കരുതെന്നാണ് നിര്‍ദ്ദേശം. ഇതേ രീതിയില്‍ വേറെ ഇരുപതു ആരാധന ആലയങ്ങള്‍ക്ക് എതിരെകൂടി ഹിന്ദു വര്‍ഗ്ഗീയ ഗ്രൂപ്പുകള്‍ പരാതി നല്‍കി. അവയും അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നു.

post watermark60x60

ഇത് ക്രൈസ്തവ സമുദായങ്ങല്‍ക്കെതിരെയുള്ള  ഗൂഢാലോചനയാണ്. ഹിന്ദു വര്‍ഗ്ഗീയ വാദികളും അധികാരികളും ഒളിച്ചുകളിക്കുന്നു. ഒരിക്കല്‍ സ്റ്റോപ്പ്‌ നോട്ടീസ് തന്നാല്‍ പിന്നെ അത്തരം അനുമതികൾക്ക് കളക്ടർ ഓഫീസിലേക്ക് സമീപിക്കുന്നത് എളുപ്പമല്ലെന്ന് അധികാരികള്‍ അറിഞ്ഞുകൊണ്ട് തന്നെയാണ് ഇത് ചെയ്തതെന്നു കോയമ്പത്തൂരിലെ പെന്തക്കോസ്ത് സഭയുകളുടെ പ്രസിഡന്റ് പാസ്റ്റർ ജോൺസൺ സത്യനാഥൻ പറഞ്ഞു. സര്‍ക്കാരിന്റെ അനുവാദം വാങ്ങി  ഈ സഭകള്‍ ഇനിയും തുറക്കാന്‍ ഒരു വർഷം മുതൽ ഒന്നര വർഷം വരെ സമയം എടുത്തേക്കാം എന്നും അദ്ദേഹം പറഞ്ഞു.

-ADVERTISEMENT-

You might also like