റ്റി.പി.എം അന്തർദേശീയ യുവജന ക്യാമ്പ് ചെന്നൈയിൽ

ചെന്നൈ: ദി പെന്തെക്കോസ്ത് മിഷൻ സഭയുടെ ഏറ്റവും വലിയ യുവജന ക്യാമ്പ് നവംബർ 23 മുതൽ 26 വരെ സഭ ആസ്ഥാനമായ ചെന്നൈ ഇരുമ്പല്ലിയൂരിൽ നടക്കും. രാജ്യത്തിന്റെ പല ഭാഗങ്ങളിയിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമായി ഇരുപതിനായിരത്തോളം യുവജനങ്ങൾ പങ്കെടുക്കും. ‘സ്വർഗീയവിളി’ എന്നതാണ് ക്യാമ്പിന്റെ ചിന്താവിഷയം ബൈബിൾ സ്റ്റഡി ഉൾപ്പെടെ എല്ലാ യോഗങ്ങളും ഈ വിഷയത്തെ ആസ്പദമാക്കി നടക്കും.
14 മുതൽ 30 വയസ്സ് വരെയുള്ള അവിവാഹിതർ ആയ യുവതി-യുവാക്കൾക്ക് ക്യാമ്പിൽ പങ്കെടുക്കാം. 23 ന് രാവിലെ 10 മണിക്ക്‌ പ്രാരംഭയോഗം ആരംഭിക്കും തുടർന്ന് 26 ന് വിശുദ്ധ സഭായോഗത്തോട് യുവജന ക്യാമ്പ് സമാപിക്കും. സബ് ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ എന്നി ഗ്രൂപ്പ് തിരിച്ചു യുവതി യുവാക്കന്മാർക് പ്രത്യേകം യോഗങ്ങൾ നടക്കും. സീനിയർ, സൂപ്പർ സീനിയർ ഗ്രൂപ്പന് ധ്യാനത്തിനും വേദപാഠനത്തിനും ‘എസ്ഥേറിന്റെ പുസ്തകം’ ജൂനിയർ, സബ് ജൂനിയർ ഗ്രൂപ്പന് ‘ഫിലിപ്പിയർ ലേഖനം’ ആണ് നൽകിയിരിക്കുന്നത് ബൈബിൾ ക്വിസ്, ബൈബിൾ കടംങ്കഥ എന്നിവയും ഈ പുസ്തകങ്ങളിൽ നിന്നും ആയിരിക്കും. ഗ്രൂപ്പ് ഡിസ്കഷൻ, ഡിബൈറ്റ്, വിവിധ ഭാഷകളിൽ ഗാന പരിശീലനം, ഉണർവ് യോഗങ്ങളും ഉണ്ടായിരിക്കും.
യുവജന ക്യാമ്പന്റെ അനുഗ്രഹത്തിനായി മുഴു ലോകത്തിലും ഉള്ള റ്റി.പി.എം സഭകളിൽ ഒക്ടോബർ 7 ന് ഉപവാസ പ്രാർത്ഥന നടന്നു.
സണ്ടേസ്കൂൾ അധ്യപകരും ശുശ്രൂഷകരും ഉള്‍പ്പെട്ട വോളന്റയേഴ്സ് ക്യാമ്പിന് ക്രമീകരണങ്ങൾ ഒരുക്കും. താമ്പരം, ചെന്നൈ റെയിൽവേ സ്റ്റേഷനിൽ നിന്നും ചെന്നൈ എയർപോർട്ടിൽ നിന്നും പ്രത്യേക ബസ്‌ സർവീസുകള്‍ ഇരുമ്പല്ലിയൂരിലേക്ക് ക്രമീകരിച്ചു. ക്യാമ്പിനു പങ്കെടുക്കാൻ താൽപ്പര്യം ഉള്ളവർ അടുത്തുള്ള റ്റി.പി.എം ഫെയ്ത്ത് ഹോമായി ബന്ധപ്പെടുക.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading