ലേഖനം:അല്പം സ്നേഹകാര്യം | ജസ്റ്റിൻ കായംകുളം

മലകളെ നീക്കുവാൻ തക്ക വിശ്വാസം ഉണ്ടായാലും സ്നേഹം ഇല്ലായെങ്കിൽ ഏതുമില്ല.
മറ്റുള്ളവരോടുള്ള നിസ്വാർത്ഥവും ഔദാര്യപരവും ദയവാർന്നതുമായ ഉദ്ദേശ്യവും സമർപ്പണവുമാണ് സ്നേഹം. സ്നേഹം എന്ന അനുഭവത്തിനു വ്യക്തവും സുഗ്രാഹ്യവുമായ ഒരു നിർവചനം നൽകുക എന്നുള്ളത് അപ്രാപ്യമായ ഒരു കാര്യമാണ്. കാരണം അത്ര മാത്രം ഗഹനവും അർത്ഥസമ്പുഷ്ടവും മനുഷ്യ ജീവിതത്തോട് ഇടകലർന്നിരിക്കുകയും ചെയ്യുന്ന ഒരു വികാരമാണ് സ്നേഹം. സ്നേഹത്തെക്കുറിച്ചു എഴുതാൻ അനേകം വാക്കുകളുണ്ട് എന്നാൽ യഥാർഥ സ്നേഹം സ്നേഹിച്ചു തന്നെ കാണിക്കേണ്ടതാണ് എന്നുള്ളതാണ്.
1  കൊരിന്ത്യർക്കു  എഴുതിയ ലേഖനം 13 ആം അധ്യായം വേദപുസ്തകത്തിലെ തന്നെ ഏറ്റവും സ്രേഷ്ടമായ ഒരു അധ്യായവുമാണ്.വേദപുസ്തക വീക്ഷണത്തിൽ സ്നേഹത്തിന്റെ ഏറ്റവും ഉദാത്തമായ നിർവചനം കർത്താവായ യേശു ക്രിസ്തുവാണ്.ദൈവം ലോകത്തെ സ്നേഹിച്ചു,തന്റെ ഏക ജാതനായ പുത്രനിൽ കൂടെയാണ് ദൈവസ്നേഹത്തിന്റെ പ്രകടീകരണം. ക്രൈസ്തവ ധര്മശാസ്ത്രത്തിന്റെ അന്തസന്ത തന്നെ അന്യോന്യം സ്നേഹിക്ക എന്നല്ലാതെ ഒന്നും  കടംപെട്ടിരിക്കരുത്  എന്നതാണ്.വിശുദ്ധ വേദപുസ്തകത്തിൽ സ്നേഹത്തിന്റെ വ്യത്യസ്ത ഭാഷ്യങ്ങൾ നമുക്ക് കാണുവാൻ സാധിക്കും.ആദ്യമാതാപിതാക്കളായ ആദാമും ഹവ്വയും കല്പനാ ലംഘിച്ചനന്തരം  യഹോവയായ ദൈവം അവരെ ശിക്ഷിക്കുമ്പോഴും ദൈവസ്നേഹത്തിന്റെ പ്രകടനം നമുക്ക് കാണാം.അത് കൊണ്ട് തന്നെയാണ് വസ്ത്രം നൽകിയതും പാപക്ഷമായ്ക്കുള്ള ഉപാധികൾ പകർന്നു നൽകിയതും.ദൈവ സ്നേഹം എന്ന ആശയവും ബൈബിളിൽ ആഴത്തിൽ വേരൂന്നിയതാണ്. കെസദ്‌  എന്ന എബ്രായ പദം ദൈവ സ്‌നേഹത്തെ പരാമർശിക്കുന്നു.തന്റെ മക്കൾ ദൈവത്തോടുള്ള ബന്ധത്തിൽ അവിശ്വസ്തരാണെങ്കിൽ പോലും ദൈവം തന്റെ ഉടമ്പടി ഓർക്കുകയും പാലിക്കയും ചെയ്യും എന്നാണിതിന്റെ  അർഥം.ദീർഘമായ ദയയിൽ പൊതിഞ്ഞിരിക്കുന്ന ദൈവസ്നേഹം…
ദൈവസ്നേഹത്തിന്റെ പ്രകടമായ അനുഭവം വിശ്വാസികൾ പ്രായോഗിക ജീവിതത്തിൽ ശീലിക്കേണ്ടതിന്റെ അനിവാര്യത 1 കൊരിന്ത്യർ 13 ആം അധ്യായത്തിൽ കൂടി നമുക്ക് മനസിലാക്കാൻ സാധിക്കുന്നു.ദൈവസ്നേഹഹത്തിൽ നിന്നുടലെടുക്കുന്ന സാമൂഹ്യ വ്യവസ്ഥിതികളായിരിക്കണം വളർച്ചയ്ക്ക് നിദാനം.ഇന്നിന്റെ സമൂഹം വിശ്വാസത്തിനു  പ്രാധാന്യം  കൊടുക്കാൻ ആഗ്രഹിക്കുന്നെങ്കിലും  സ്നേഹത്തിൽ പരാജയപ്പെടുന്നു.പ്രകടിപ്പിക്കപ്പെടുന്ന പ്രഹസനങ്ങൾക്കല്ല സ്നേഹത്തിനാണ് അത്യാവശ്യമായ സ്ഥാനം എന്ന് വിശുദ്ധ പൗലോസ് ശ്ലീഹ അസന്നിങ്‌ദ്ധമായി നമ്മെ ചൂണ്ടിക്കാണിക്കുന്നത് .ഒരുവൻ തന്റെ ശരീരം രക്തസാക്ഷിയാകാൻ ഏല്പിച്ചാലും സ്നേഹം ഇല്ലായെങ്കിൽ   അപ്രയോജനം തന്നെ.അനുദിന ജീവിതത്തിൽ നാം കണ്ടു വരുന്ന അനുഭവങ്ങളോട് ചേർത്ത് നിർത്തി  സ്നേഹത്തെ നിര്വചിച്ചിരിക്കുന്നു.ഈ ഉത്തരാധുനിക ലോകത്തിൽ സ്നേഹത്തിന്റെ അഭാവം ക്രിസ്ത്യാനികൾക്കിടയിൽ കൂടുതലായും കണ്ടു വരുന്നു.സമൂഹത്തിൽ സ്ഥാനവും  പദവിയും ഉറപ്പിക്കുന്നതിനു വേണ്ടി സഹോദരനെ ദുഷിക്കുകയും താറടിച്ചു കാണിക്കുന്ന വ്യാജ സ്നേഹം വർധിക്കുകയാണ്.സ്വാര്ഥതയിലൂന്നിയ സ്നേഹത്തിൽ നിന്ന് നിസ്വാർത്ഥ സ്നേഹത്തിന്റെ യേശുഭാവത്തിലേക്കു നാം ഓരോരുത്തരും മാറണമെന്ന് ലേഖകൻ ഓർപ്പിക്കുന്നു.
ഒരു സാർവത്രിക സ്നേഹത്തെപ്രതി നമുക്ക്  പ്രിയങ്കരങ്ങളായത് നാം ഉപേക്ഷിക്കേണ്ടി വരും.നഷ്ടപ്പെടുത്താത്ത ഒരാൾക്കും ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്ന് പറയാനാവില്ല.അങ്ങനെയൊരാൾ അത് പറയുമ്പോൾ അയാൾ അയ്യാളെത്തന്നെയാണ് സ്നേഹിക്കുന്നത്.സ്‌നേഹമെന്ന നാണയത്തിന്റെ മറുവശമാണ് നഷ്ടം. തന്റെ ഏകജാതനായ പുത്രനെ മാനവ രാശിയുടെ പാപത്തിന്റെ പരിഹാരത്തിന് വേണ്ടി അവസാന  തുള്ളി രക്തം  വരെ ഊറ്റിത്തന്ന യേശുവിന്റെ സ്നേഹത്തോളം വളരാൻ നമുക്ക് സാധിക്കട്ടെ.

-ADVERTISEMENT-

-ADVERTISEMENT-

You might also like