ഭാരതത്തിലെ ക്രൈസ്തവരുടെ പ്രതിസന്ധിക്ക് ഒന്നാമത്തെ കാരണം ക്രിസ്തീയ നേതൃത്വം; നടന്നതും നടക്കുന്നതും മിഷനറി കൃഷിയുടെ പേരില്‍ പകല്‍ കൊള്ള

ഭാരതത്തിലെ ക്രൈസ്തവരോടുള്ള ഹിന്ദു വര്‍ഗീയ വാദികളുടെ വിരോധം കൂടി വരുന്നതില്‍ ഏറ്റവും പ്രധാന പങ്കു വഹിക്കുന്നത് തിരുവല്ല ആസ്ഥനമായ് പ്രവര്‍ത്തിക്കുന്ന ബിലീവേഴ്സ് ചര്‍ച്ചിന്റെ നീക്കങ്ങള്‍. മിഷനറി കൃഷി നടത്തി അതില്‍ നിന്നും കോടികള്‍ ലാഭം കൊയ്തു ഇന്ത്യയില്‍ മാത്രം കോടികള്‍  മൂല്യം വരുന്ന വസ്തുവകകളാണ് ഈ സഭ ചുരുങ്ങിയ നാളുകള്‍ കൊണ്ട് വാങ്ങി കൂട്ടിയത്. ഒരു ബിസ്സിനസ്സും ചെയ്യാതെ കയ്യുംകെട്ടി സായിപ്പുമാര്‍ കൊടുക്കുന്നതും കൊണ്ടാണ് ഈ വളര്‍ച്ച ഉണ്ടായതു. പക്ഷേ സായിപ്പുമാര്‍ കൊടുത്തത് മെഡിക്കല്‍ കോളേജ് പണിയാണോ റബ്ബര്‍ എസ്റ്റേറ്റ് വാങ്ങികൂട്ടാണോ അല്ലായിരുന്നു എന്ന് മാത്രം. ഇന്ത്യയിലെ പാവപ്പെട്ടവരുടെ ഉന്നമനത്തിനു വേണ്ടിയും മിഷനറിമാരുടെ സപ്പോര്‍ട്ടിന് വേണ്ടിയും ഉദാരമായി ചെയ്ത സംഭാവനകള്‍ സഭ ദുരുപയോഗം ചെയ്യുകയാണ് ഉണ്ടായത്. വിദേശ ട്രന്സാക്ഷനുകളില്‍ പലതിനും വേണ്ടത്ര രേഖകളോ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന നടപടി ക്രമങ്ങളോ പാലിച്ചല്ലയിരുന്നു. പല ഇടപാടുകളും  ഇപ്പോള്‍ കേസില്‍ ആണ്. അമേരിക്കയില്‍ നിന്നും കോടികള്‍ രാജ്യത്തേക്ക് കടത്തി സുവിശേഷകരെ സഹായിക്കുന്നു എന്ന മറവില്‍  സ്വന്തം ബിസ്സിനസ് സാമ്രാജ്യം പണിതുയര്‍ത്തിയ സഭയുടെ സ്വയ്യം പ്രഖ്യാപിത തിരുമേനിയെ ഇപ്പോള്‍ അമേരിക്കയില്‍ പ്രവേശിച്ചാല്‍ അറസ്റ്റ് ചെയ്യും എന്ന നിലയിലാണ്. ഇന്ത്യയിലെ പാവങ്ങളുടെ ഉദ്ധാരണത്തിനായും സുവിശേഷ വേലയുടെ സഹായത്തിനായും തങ്ങള്‍ കൊടുത്ത പണം ഇപ്പോള്‍ തിരിച്ചു വേണമെന്നാണ് അമേരിക്കക്കാരുടെ ആവശ്യം.

ഇന്ത്യയില്‍ ക്രൈസ്തവര്‍ ഇപ്പോളും വളരെ ചെറിയ ന്യൂനപക്ഷമാണ്. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ അവതരിപ്പിക്കപ്പെടുന്ന പല കണക്കുകളിലും ഇന്ത്യയില്‍ വലിയ ക്രൈസ്തവര്‍ വലിയ  മുന്നേറ്റം നടത്തുന്നു  എന്നാണ് അവതരിപ്പിക്കപെടുന്നത്. കൂടെ പീഡനമെന്നും പ്രതികൂലമെന്നും പറഞ്ഞു കണ്ണ് നനയിക്കുന്ന സാക്ഷ്യങ്ങളും. അകമ്പടിയായ് എവിടെയെങ്കിലും നടന്ന ആക്രമണ വീഡിയോ ദ്രിശ്യങ്ങള്‍ കാണിച്ചു ക്രൈസ്തവര്‍ക്കെതിരെയുള്ള ആക്രമണം എന്ന പേരില്‍ കാണിക്കുന്നു. ഇന്ത്യ മുഴുവന്‍ ക്രൈസ്തവര്‍ കീഴടക്കുന്നു എന്നാ പേരില്‍ വിദേശ രാജ്യങ്ങളില്‍ നടക്കുന്ന പ്രചരണങ്ങളില്‍ ഒട്ടും വസ്തവമില്ല എന്നതാണ് സത്യം. പക്ഷെ ഇത്തരം പ്രചരണങ്ങളില്‍ കലിപൂണ്ടു  തങ്ങളുടെ നയങ്ങള്‍ നടപ്പിലാക്കാന്‍  ഹൈന്ദവ സംഘടനകളും കോപ്പുകെട്ടി ഇറങ്ങുന്നു.

ഇന്ത്യയില്‍ നല്ല ഉദ്ദേശ്യത്തോടെ വര്‍ഷങ്ങളായി നടന്നു പോന്ന ലക്ഷകണക്കിന്  ദാരിദ്ര്യ കുഞ്ഞുങ്ങളുടെ വിശപ്പ്‌ മാറ്റാന്‍ ഉദാരമായ് സംഭാവന ചെയ്തു പോന്നിരുന്ന സംഘടനയായിരുന്നു കംപാഷന്‍ ഇന്ത്യ. പക്ഷെ അത്യാഗ്രഹം മൂത്ത്  മധ്യ തിരുവതാംകൂര്‍ ആസ്ഥനമായ് പ്രവര്‍ത്തിക്കുന്ന പ്രശസ്ത ഒരു പെന്തകൊസ്തു സഭയുടെ പാസ്റ്റര്‍ കംപാഷന്‍ ഇന്ത്യയുടെ കണക്കുകളില്‍ കൃത്രിമത്വം കാണിച്ചു കോടികള്‍ തങ്ങളുടെ കീശ  വീര്‍പ്പിക്കാന്‍ വേണ്ടി ഉപയോഗിച്ചു. അപ്പന്റെയും അമ്മയുടെയും മക്കളുടെയും പേരില്‍ ട്രസ്റ്റ് ഉണ്ടാക്കി തട്ടിയെടുത്തത് പാവങ്ങളുടെ വിശപ്പ്‌ മാറ്റാന്‍ അമേരിക്കക്കാര്‍ കൊടുത്ത കോടികളാണ്. അനന്തരഫലമെന്നവണ്ണം അവര്‍ ഇന്ത്യയിലെ പ്രവര്‍ത്തനം നിര്‍ത്തി ആ തുക കൂടി ആഫ്രിക്കന്‍ രാജ്യങ്ങളുടെ കുട്ടികളുടെ ക്ഷേമത്തിനായ് ഇപ്പോള്‍ വിനിയോഗിക്കുന്നു. പക്ഷെ പ്രചരിച്ച വാര്‍ത്തകളില്‍ പലതും നരേദ്രമോദി സര്‍ക്കാര്‍ കംപാഷന്‍ ഇന്ത്യയുടെ പ്രവര്‍ത്തനം ഇന്ത്യയില്‍ നിരോധിച്ചു എന്നാണ്. പക്ഷെ അഴിമതി മനസിലാക്കി കംപാഷന്‍ ഇന്ത്യ, ഇന്ത്യയിലെ അവരുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയായിരുന്നു എന്നതാണു വാസ്തവം. ഉന്തിന്റെ കൂടെ ഒരു തള്ളും എന്ന് പറയുന്നപോലെ  അടുത്ത കാലത്ത് വിദേശ പണം സ്വീകരിക്കുന്നതില്‍ ഇന്ത്യയില്‍ വന്ന കര്‍ക്കശ നിലപാടും ഒരു കാരണമായി എന്ന് മാത്രം.

സുവിശേഷം നേരോടെ നിര്‍മ്മലതയോടെ അറിയിക്കുന്ന നിരവധിപേര്‍ ഈ രാജ്യത്ത് ഉണ്ട്. അവര് പ്രതിഫലേച്ച കൂടാതെ തങളുടെ കടമ നിറവേറ്റുന്നു.  പക്ഷേ സുവിശേഷത്തിന്റെ മറവില്‍ നടക്കുന്ന ആദായ കൃഷി ഇന്ത്യയിലെ ക്രൈസ്തവരുടെ നില കൂടുതല്‍ പരുങ്ങലില്‍ ആക്കുന്നു എന്നാണ് സമീപ കാലത്തുവരുന്ന പല വാര്‍ത്തകളില്‍ നിന്നും മനസിലാക്കാന്‍ സാധിക്കുന്ന യാഥാര്‍ത്ഥ്യം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.