ഭാവന:നീലത്തിമിംഗലം അഥവാ ബ്ലൂ വെയ്ൽ

ജസ്റ്റിൻ കായംകുളം

വളരെ വേദനയോടെയാണ് ഞാനിത് എഴുതുന്നത്. ലോകം മുഴുവൻ ഞങ്ങളെ കുറിച്ചാണ് ഇപ്പോൾ സംസാരവിഷയം. നിങ്ങളുo ഒരു പക്ഷേ കേട്ടു കാണും. നീല തിമിംഗലം .ഞങ്ങളുടെ പേരിൽ ഏതോ ഒരു കിറുക്കൻ ആധുനിക യുവതലമുറയെ മുഴുവനും നശിപ്പിക്കാനും ആത്മഹത്യയിലേക്ക് തള്ളിവിടാനും ഉള്ള ഗെയിം ഉണ്ടാക്കിയത്രേ. വിവരവും വിദ്യാഭ്യാസവും ആധുനിക ലോകത്ത് വളരെ വികാസം പ്രാപിച്ചു എങ്കിലും ഇവൻമാർക്കൊന്നും പരിജ്ഞാനം ഇല്ലല്ലോ എന്നോർക്കുമ്പോൾ ചിരിക്കാതിരിക്കാൻ പറ്റില്ല. ദൈവം തന്ന ജീവിതം കിറുക്ക് കാട്ടി നശിപ്പിക്കയാണല്ലോ. ഇതൊക്കെ കാണുമ്പോഴും കേൾക്കുമ്പോഴുമാണ് ഞാൻ ഒരു കാര്യം ഓർത്തത്.
എന്റെ ഒരു വല്ല്യപ്പച്ചന്റെ പഴയ ഡയറി എനിക്ക് കഴിഞ്ഞ ദിവസം കിട്ടി. അപ്പച്ചന്റെ ജീവിതത്തിലെ അവിസ്മരണീയമായ ഒരു സംഭവം അതിൽ രേഖപ്പെടുത്തിയിരുന്നു. ചരിത്രത്താളുകളിൽ തങ്കലിപികളാൽ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്ന മഹാ സംഭവം. ഉഗ്രപ്രതാപിയായി ആരെയും കൂസാതെ രാജാവായി തന്റെ നല്ല യൗവ്വന പ്രായത്തിൽ നീന്തിത്തുടിക്കുന്ന കാലം. ആരും തന്റെ മുൻപിൽ പോലും വരില്ല. അത്രയ്ക്ക് തടിയും തന്റേടവും ആയിരുന്നുവത്രേ. അങ്ങനെയിരിക്കെ ഒരു ദിവസം ദൈവം തന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു.. അനുസരണം കെട്ട തന്റെ ഒരു പ്രവാചകൻ ഉടനെ കടലിന്റെ അടിയിലെത്തും. അവനെ 3 ദിവസത്തേക്ക് വയറ്റിൽ സൂക്ഷിക്കണം എന്നുള്ള അറിയിപ്പ് കൊടുത്തു… ജോനാ എന്നായിരുന്നു അയാളുടെ പേര്.. ദൈവം നിയോഗം നൽകി യാത്രയയച്ചത് നിനവെയിലേയ്ക്കായിരുന്നു.. നിനവേ പട്ടണക്കാർ വളരെ അഹങ്കാരികളും ദൈവഭയം ഇല്ലാത്തവരും ആയിരുന്നു… അവരെ മാനസാന്തരപ്പെടുത്തണമെന്ന് ദൈവത്തിനു ആഗ്രഹം. അവസാനത്തെ വഴിയായിട്ടാണ് പ്രവാചകനെ അയച്ചത്.. മാനസാന്തരത്തിന്റെ പ്രസംഗം കേട്ടു അവർ മനം തിരിഞ്ഞാൽ അവരെ രക്ഷിക്കണം അതായിരുന്നു ദൈവത്തിന്റെ പദ്ധതി.. പക്ഷെ നമ്മുടെ കക്ഷിക്ക്‌ അതത്ര പിടിച്ചില്ല.. അങ്ങനെ അവർ രക്ഷപ്പെടേണ്ടന്നു അയാൾ ചിന്തിച്ചു… ഇന്നും ഇങ്ങനെയുള്ള പുള്ളികൾ ഉണ്ട്.. ഒരുത്തനെ എങ്ങനെയെങ്കിലും ചവിട്ടിത്താഴ്ത്തി ഇല്ലാതാക്കണം… ദൈവം തമ്പുരാൻ രക്ഷപ്പെടുത്താൻ ആഗ്രഹിച്ചാലും ഇവന്മാർക്ക് അത് സഹിക്കാൻ പറ്റില്ല.. മാനസാന്തരം പ്രസംഗിക്കാൻ പറഞ്ഞാൽ അനുഗ്രഹം പ്രസംഗിക്കും… കാരണം അതുകേട്ടു ആളുകൾ കയ്യടിക്കും.. പോക്കറ്റിൽ ചില്ലറയും തടയും. മാനസാന്തരപ്പെട്ടാലെന്ത് ഇല്ലെങ്കിലെന്ത് എനിക്കും എന്റെ കുടുംബത്തിനും ജീവിക്കണം. ഇതേ ലൈനാണ് നമ്മുടെ യോനാ പാസ്റ്റർ. പാസ്റ്റർ കപ്പൽ മാറിക്കയറി വേറേ മീറ്റിംഗിനു പോയി അവിടത്തെ കവറിനു കനം കൂടുതലാണത്രേ. പക്ഷേ പോണപോക്കിൽ ദൈവം കപ്പലിനെ അങ്ങുലച്ചു. എല്ലാരും ഭയചകിതരായി നിലവിളിച്ചു. പക്ഷെ യോനാ പാസ്റ്റർ സുഖമായി അടുത്ത മീറ്റിങ്ങിനെയും കവറിനെയും കിനാവ് കണ്ടു കപ്പലിന്റെ അടിത്തട്ടിൽ കിടന്നുറങ്ങി. ചില ജീവിതക്കപ്പലുകൾ ഇങ്ങനെയാണ് തകരുന്നത് അനുസരണക്കേടിന്റെ ഉറക്കം മനുഷ്യനെ അപകടത്തിൽ കൊണ്ടെത്തിക്കും… എല്ലാവരും കൂടിച്ചേർന്നു പുള്ളിക്കാരനെ എടുത്തു കടലിലേക്കിട്ടു, അതോടെ കടൽ ശാന്തമായി കപ്പൽ സുഗമമായി യാത്ര തുടർന്ന്…. അപ്പോളേക്കും അപ്പച്ചൻ വേഗത്തിൽ നീന്തി അവിടെയെത്തി.. പാസ്റ്ററെ തന്റെ വായ്ക്കകതാക്കി.. ഇനിയാണ് രസം. ഞാൻ ചിരിച്ചു തല കുത്തി… വല്യ ജാടയും പത്രസുമൊക്കെ കാണിച്ചു നടന്ന മനുഷ്യൻ നിലവിളിയോട് നിലവിളി.. എന്തൊരു ആരാധനായരുന്നു എന്റെ വയറു പൊളിക്കുമെന്നു തോന്നിപ്പോയി… ഈ പ്രാർത്ഥന നേരത്തെ പ്രാര്ഥിച്ചിരുന്നങ്കിൽ ഇങ്ങേർക്കീ ഗതി വരില്ലായിരുന്നു.. യോനാ പാസ്റ്റർ മൂന്നു ദിവസം എന്റെ വയറ്റിൽ കിടന്നു നല്ല പാഠം പഠിച്ചു.. സ്വാർത്ഥ ലാഭത്തിനു വേണ്ടി ദൈവം പറയാൻ പറഞ്ഞത് പറയാതെ അനുസരണക്കേട് കാണിച്ചതിനു നന്നായി ദൈവസന്നിധിയിൽ കരയേണ്ടതായി വന്നു…. അവസാനം സഹികെട്ടു അപ്പച്ചൻ തീരത്തു കൊണ്ട് തുപ്പുകയുണ്ടായി… ആ ഓട്ടം ഒന്നു കാണേണ്ടതായിരുന്നു…. ഓടുന്ന വഴിക്കു മുഴുവൻ ദൈവീക ന്യായവിധിയെക്കുറിച്ചും മനസാന്തരത്തെക്കുറിച്ചും വിളിച്ചു കൂവിക്കൊണ്ട് താൻ പാഞ്ഞു……..
പ്രിയമുള്ളവരേ യോനാ പ്രവാചകൻ നമുക്കൊരു ദൃഷ്ടാന്തമാകട്ടെ… ദൈവം അയക്കുന്നിടത് പോകുവാനും, അവൻ പറയുന്നത് മടി കൂടാതെ പറയുവാനും, നശിച്ചു പോകുന്ന തലമുറയെ മാനസാന്തരത്തിലേക്കു നയിക്കാനും ഉള്ള മനസ്സും ആത്മഭാരവും നമുക്കുണ്ടാകട്ടെ…..
സമുദ്രാന്തർ ഭാഗത്തു നിന്നും നീലത്തിമിംഗലം ( Bluewhale )

-ADVERTISEMENT-

-ADVERTISEMENT-

You might also like