ഐ.പി.സി അയർലൻഡ് & ഈയു റീജിയൻ ലേഡീസ് ഫെലോഷിപ്പ് ഏകദിന സമ്മേളനം ജൂൺ 13ന് ഡബ്ലിനിൽ

ഡബ്ലിൻ: ഐ.പി.സി അയർലൻഡ് & ഈയു റീജിയൻ ലേഡീസ് ഫെലോഷിപ്പിൻ്റെ ആഭിമുഖ്യത്തിൽ 2026 ജൂൺ 13 ശനിയാഴ്ച ഡബ്ലിനിലെ ഗ്രീൻ ഹിൽസ് കമ്മ്യൂണിറ്റി സെന്ററിൽ സഹോദരിമാർക്കായി ഏകദിന ആത്മീയ സമ്മേളനം നടത്തപ്പെടുന്നു. “വുമൺ ഓൺ ഗോഡ്സ് മിഷൻ ഫോർ ദ ഫ്യൂച്ചർ” എന്ന പ്രമേയത്തെ ആസ്പദമാക്കി നടക്കുന്ന സമ്മേളനം ആത്മീയ ഉണർവും ഒത്തൊരുമയും ലക്ഷ്യമിടുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

പ്രശസ്ത വചനപ്രഭാഷകയായ സിസ്റ്റർ സാറ കോവൂർ മുഖ്യ സന്ദേശം നൽകും. രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണിവരെ വിവിധ സെഷനുകളിലായി ആരാധന, പ്രാർത്ഥന, വചന സന്ദേശം, ആത്മീയ ചർച്ചകൾ എന്നിവ നടക്കും.

ഐ.പി.സി അയർലൻഡ് & ഈയു റീജിയൻ ലേഡീസ് ഫെലോഷിപ്പ് പ്രസിഡന്റ് സിസ്റ്റർ അന്നമ്മ ഫിലിപ്പ്, വൈസ് പ്രസിഡന്റ് ജെസ്സി മാത്യു, സെക്രട്ടറി ബ്ലെസി സൂസൻ ജോഷ്വാ, ജോയിന്റ് സെക്രട്ടറി ജോളി ചിക്കു, ട്രഷറർ ലിനി ഡാനിയേൽ എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകുന്നു.

അയർലൻഡ് & ഈയു റീജിയന്റെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള സഹോദരിമാർ പങ്കെടുക്കുന്ന ഈ സമ്മേളനം ആത്മീയ ഉത്തേജനത്തിന് സഹായകരമാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.