ചിക്കാഗോ പിസിനാക് പ്രാർത്ഥനക്കു ആഹ്വാനം ചെയത് പ്രയർ കമ്മിറ്റി
ചിക്കാഗോ: നാല്പതാമത് പിസിനാക്ക് ആരംഭിക്കുവാൻ ചില ആഴ്ചകൾ മാത്രം ബാക്കി നിൽക്കേ ഉപവാസത്തിനും പ്രാർഥനക്കും ആഹ്വാനം ചെയ്ത് പ്രയർ കമ്മിറ്റി. ജൂൺ 8 മുതൽ 28 വരെയാണ് 21 ദിവസം നീണ്ടു നിൽക്കുന്ന പ്രാർത്ഥന നടക്കുന്നത്. പല സംസ്ഥാനങ്ങളിൽ ഉള്ള പ്രാർത്ഥന സഹകാരികൾ വിവിധ സമയങ്ങളിൽ പിസിനാക്കിനോടുള്ള ബന്ധത്തിൽ വിവിധ വിഷയങ്ങൾക്കായി പ്രാർത്ഥനയിൽ പോരാടും.
ഈ ദിവസങ്ങളിൽ ചിക്കാഗോ സമയം രാത്രി തോറും 8 മണി മുതൽ 9 വരെ സൂം പ്ലാറ്റ്ഫോമിൽ പൊതു പ്രാർത്ഥനയും ഉണ്ടായിരിക്കും. പ്രയർ കമ്മറ്റി ഭാരവാഹികളായ പാസ്റ്റർ പി വി മാമൻ, പാസ്റ്റർ ബാബു കുമ്പഴ,പാസ്റ്റർ ആൻഡ്രൂസ് കെ ജോർജ്, ഇവാ ചാക്കോ തോമസ് എന്നിവർ നേതൃത്വം നൽകും. സമാപന സമ്മേളനം ജൂൺ 28ന് വൈകിട്ടു 5 മുതൽ സയോൺ ക്രിസ്ത്യൻ ചർച്ചിൽ വച്ച് നടക്കും.
ജൂലൈ 2 വ്യാഴാഴ്ച വൈകിട്ട് ആരംഭിക്കുന്ന പിസിനാക് സമ്മേളനം അഞ്ചിനു ഞായറാഴ്ച ഉച്ചയോടെ നടക്കുന്ന വിശുദ്ധ സഭായോഗത്തോടും തിരുവത്തഴ ശുശ്രൂഷ യോടും കൂടെ സമാപിക്കും
വാർത്ത കുര്യൻ ഫിലിപ്പ്

- Advertisement -



Comments are closed, but trackbacks and pingbacks are open.