നിരീശ്വരവാദി ആകുക അല്ലെങ്കില്‍ ശിക്ഷ നേരിടുക: ചൈനീസ്‌ കമ്മ്യുണിസ്റ്റ് പാര്‍ട്ടി

സ്വന്തം ലേഖകന്‍

ചൈനയില്‍ അതി വേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ക്രൈസ്തവ മുന്നേറ്റത്തെ തടയിടാന്‍ പുത്തന്‍ പ്രഖ്യാപനവുമായ് ചൈനയിലെ കമ്മ്യുണിസ്റ്റ് പാര്‍ട്ടി. 85 മില്യനില്‍ അധികം വരുന്ന ചൈനയിലെ കമ്മ്യുണിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍ മതപരമായ ഏതെങ്കിലും വിശ്വാസങ്ങളുമായ് സഹകരിക്കുന്നത് തടയിടുന്നതാണ്പുതിയ നീയമം. കമ്മ്യുണിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍ നിര്‍ബ്ബന്ധമായും നിരീശ്വര വാദികള്‍ ആയിരിക്കണമെന്നും അല്ലാത്തപക്ഷം അവര്‍ ശിക്ഷ നേരിടാന്‍ ഒരുങ്ങിക്കോള്ളാനും ആണ് ന്റെ അന്ത്യശാസനം.

ഒരു മതത്തിലും വിശ്വസിക്കാന്‍ പാര്‍ട്ടി അംഗങ്ങള്‍ക്ക് അനുവാദം ഇല്ല. മത വിശ്വസത്തിനു പാര്‍ട്ടി ചുവന്ന വരകൊണ്ട് അതിര്‍ ഇട്ടെന്നും പാർട്ടി അഡ്മിനിസ്ട്രേഷൻ ഫോർ റിലീജിയസ് അഫയേഴ്സ് ഡയറക്ടർ വാങ് സുവായോൻ പറയുന്നു. ക്യുയിഷി ജേണലിന്റെ പുതിയ ലക്കത്തിലാണ് ആശങ്ക ഉളവാക്കുന്ന ഈ തീരുമാനം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വാങ് സുവായോന്‍റെ വാക്കുകള്‍, “ ചൈന എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു, പക്ഷെ പാര്‍ട്ടി അംഗങ്ങള്‍ക്ക് വ്യക്തമായ മാര്‍ഗ്ഗ നിര്‍ദ്ദേശം ഉണ്ട്. കമ്മ്യുണിസ്റ്റ് പാർട്ടി അംഗങ്ങൾ മാർക്സിസ്റ്റ് നിരീശ്വരവാദികളായിരിക്കുകയും പാർട്ടിയുടെ നിയമങ്ങൾ അനുസരിക്കുകയും പാർട്ടിയുടെ വിശ്വാസത്തോട് പറ്റിനിൽക്കുകയും ചെയ്യണം. മതത്തിന്‍റെ മൂല്യവും വിശ്വാസവും തേടാൻ അവര്‍ക്ക് അവകാശമില്ല”.

ചൈനയില്‍ നുഴഞ്ഞുകയറാന്‍ വിദേശ ശക്തികള്‍ മതത്തെ മറയക്കുന്നെന്നും, വിദേശ മതങ്ങളുടെ സ്വാതീനം ചൈനയില്‍ വര്‍ദ്ധിച്ചു വരുന്നത് രാജ്യത്തിന്‍റെ സുരക്ഷക്ക് ഭീഷണിയാണെന്നും പാര്‍ട്ടി പറയുന്നു.

ലോകത്ത് ക്രൈസ്തവമുന്നേറ്റം ഏറ്റവും ശക്തമായ് നടക്കുന്ന രാജ്യമാണ് ചൈന. അതില്‍ അസ്വസ്ഥത പൂണ്ട സര്‍ക്കാര്‍ ക്രൈസ്തവരുടെ വളര്‍ച്ചയെ തടയിടാന്‍ നിരവധി പീടനങ്ങലാണ് അഴിച്ചു വിടുന്നത്. അതിനേറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഈ പുതിയ തീരുമാനമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിലയിരുത്തുന്നത്. ഏറ്റവും പുതിയ ഒരു പഠനം അനുസരിച്ച് 2030 ആകുമ്പോഴേക്കും ലോകത്തില്‍ ഏറ്റവും അധികം ക്രൈസ്തവര്‍ ഉള്ള രാജ്യമായ് ചൈന മാറും. അതിനു ഏതു വിധേനയും  തടയിടുക എന്നതാണ് കമ്യുണിസ്റ്റ് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്‌ഷ്യം. ഓപ്പണ്‍ ഡോറിന്റെ കണക്കനുസരിച്ച് ക്രൈസ്തവര്‍ക്കെതിരെ ലോകത്ത് ഏറ്റവും അധികം പീഡനം  നടക്കുന്ന രാജ്യങ്ങളില്‍ 39 -)o സ്ഥാനത്താണ് ചൈന.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.