ഐ.പി.സി ഭൂട്ടാൻ റീജിയൻ വാർഷിക കൺവെൻഷന് അനുഗ്രഹ സമാപ്തി

ജയ്‌ഗോൺ: ഐ.പി.സി ഭൂട്ടാൻ റീജിയൻ 14 മത് വാർഷിക കൺവെൻഷന് അനുഗ്രഹ സമാപ്തി. ഒക്ടോബർ 10 മുതൽ 13 വരെ വെസ്റ്റ് ബംഗാളിലെ ആലിപ്പൂർദ്വാർ ജില്ലയിൽ മധു റ്റീ ഗാർഡൻ സഭാഹാളിന് സമീപമുള്ള കൺവെൻഷൻ ഗ്രൗണ്ടിൽ വെച്ച് കൺവൻഷൻ നടന്നു. റീജിയൻ സെക്രട്ടറി പാസ്റ്റർ ബോബി മാത്യൂസിന്റെ അധ്യക്ഷതയിൽ പ്രഥമ രാത്രിയോഗത്തിൽ റീജിയൻ പ്രസിഡണ്ട് പാസ്റ്റർ അലക്സ് വെട്ടിക്കൽ, കൺവെൻഷൻ ഉദ്ഘാടനം നിർവഹിച്ചു.
രാത്രിയോഗങ്ങളിൽ പാസ്റ്റർ ഷിബു തോമസ് (ഒക്കലഹോമ), പാസ്റ്റർ അരുൾ തോമസ് (ന്യൂ ഡൽഹി), പാസ്റ്റർ മോൻസി പി മാത്യു (കോട്ടയം), ജോയ് താനുവേലിൽ എന്നിവർ പ്രസംഗിച്ചു.ഞായറാഴ്ച രാവിലെ നടന്ന ആരാധനായോഗത്തിൽ റീജിയൻ വൈസ് പ്രസിഡന്റ് പാസ്റ്റർ ബിന്നി മാത്യൂസ് അദ്ധ്യക്ഷത വഹിക്കുകയും, റീജിയൻ പ്രസിഡന്റ് പാസ്റ്റർ അലക്സ് വെട്ടിക്കൽ ടിക്ക കർത്തൃമേശക്ക് നേതൃത്വം വഹിക്കുകയും ചെയ്തു.പാസ്റ്റർ സന്തോഷ് ലോഹാർ, ഡോ. ബിനു ദേവസ്സ്യ എന്നിവർ വിവിധ യോഗങ്ങൾക്ക് അധ്യക്ഷത വഹിച്ചു.

കൺവെൻഷനോടനുബന്ധിച്ച് യുവജനസമ്മേളനം, സഹോദരിസമ്മേളനം, സ്നാനശുശ്രൂഷ എന്നിവ നടന്നു.സോദരീസമ്മേളനത്തിൽ രേഷ്മ തോമസ് (ഒക്കലഹോമ) മുഖ്യ പ്രഭാഷണം നടത്തി.പാസ്റ്റർ ലിബിന്റെ നേതൃത്വത്തിലുള്ള റീജിയൻ ക്വയർ ഗാനശുശ്രൂഷക്ക് നേതൃത്വം നൽകി.

ജിജോ ജേക്കബ് (റീജിയൻ ട്രഷറർ) അലക്സ് എൻ ജേക്കബ് (ജനറൽ കൌൺസിൽ അംഗം) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റികൾ കൺവെൻഷന്റെ വിപുലമായ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading