നമ്മുടെ ഐക്യത നിലനിർത്തുക : പാസ്റ്റർ ജിജു ഉമ്മൻ
ചിക്കാഗോ: ദൈവം നമ്മെ ഒന്നിപ്പിച്ച് ഐക്യത്തിൽ നിർത്തിയിരിക്കുന്നത് നിലനിർത്തി കൊണ്ടുപോകുവാൻ നമ്മുക്ക് കടമയുണ്ടെന്ന് പാസ്റ്റർ ജിജു ഉമ്മൻ പ്രസ്താവിച്ചു. ചിക്കാഗോ ഷാരോൺ ഫെല്ലോഷിപ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ കാനോഷയിലുള്ള സഭാ ഹാളിൽ നടന്ന മാസയോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാസ്റ്റർ തോമസ് യോഹന്നാന്റെ പ്രാർത്ഥനയോടെ ആരംഭിച്ച മാസയോഗത്തിൽ പാസ്റ്റർ ചാക്കോ ജോർജ് സങ്കീർത്തനം വായിച്ചു. എഫ് പിസിസി കൺവീനർ ഡോ വില്ലി എബ്രഹാം പ്രസ്താവന നടത്തി. പാസ്റ്റർ എം ജി ജോൺസൺ പാസ്റ്റർ സാം ചാക്കോ എന്നിവർ വിവിധ സമയങ്ങളിൽ പ്രാർത്ഥിച്ചു. ഷാരോൺ ചർച്ചിന്റെ മലയാള വിഭാഗവും ഇംഗ്ലീഷ് വിഭാഗവും പ്രയ്‌സ് ആൻഡ് വർഷിപ്പിന് നേതൃത്വം നൽകി. പാസ്റ്റർ ബോബി റാവു മുഖ്യസന്ദേശം നൽകി. ഹൈദരാബാദ് സ്വദേശിയായ അദ്ദേഹം ട്രിനിറ്റി ബൈബിൾ സെമിനാരിയിൽ എംഡിവ് വിദ്യാർഥി ആണ്. പാസ്റ്റർ ജോൺ തോമസ് ആശിർവാദം പറഞ്ഞു.


- Advertisement -


Comments are closed.