ലേഖനം: തായ് വേരുകൾ മുറിക്കപ്പെടുന്നു…

എബി ജോയി , ഊനേത്ത്

ഇന്ധ്യയിൽ ഏറ്റവും കൂടുതൽ സുവിശേഷവേല ചെയ്യുന്ന സംഘടനയിൽ ഒന്നാണ് ഗോസ്പൽ ഫോർ ഏഷ്യ . നോർത്ത് ഇന്ത്യയിലെ ഒട്ടുമിക്ക ഗ്രാമത്തിലും ബിലീവേഴ്‌സ് സഭയുടെ പ്രവർത്തനം കടന്നുചെല്ലുന്നു . പെന്തക്കോസ്തുകാരായ നമ്മൾക്ക് അവരോടു അയിത്തം ആയിരിക്കാം എങ്കിലും ഒരു സത്യം ഇപ്പോഴത്തെ സാഹചര്യത്തിൽ നാം മനസിലാക്കണം .

 

സുവിശേഷം അറിയിക്കുന്ന എല്ലാസംഘടനകളുടെയും വിദേശസഹായം നിർത്തലാക്കപ്പെട്ടുകഴിഞ്ഞു. ഇനി ഇന്ധ്യയിലുള്ള ക്രിസ്ത്യസംഘടനകളെ സാമ്പത്തികമായി ഇല്ലായ്മചെയ്യുക എന്നുള്ളത് സംഘപരിവാർ അജണ്ട ആണ് . അതിന്റെഭലമായി ഗോസ്പൽ ഫോർ ഏഷ്യപോലുള്ള ഗ്രാമങ്ങളിൽ ശക്തമായ സുവിശേഷപ്രവർത്തനം ചെയ്യുന്ന സംഘടനകളെ തകർക്കുക , കള്ള കേസ് ഉണ്ടാക്കുക , പ്രേശ്നങ്ങൾ ഉണ്ടാക്കികൊണ്ടിരിക്കുക എന്നുള്ളത് സംഘപരിവാർ ആസൂത്രണം ആണ് .  അവരുടെ ബുദ്ധിജീവികൾ വളരെ ശക്തമായി , ആസൂത്രിതമായി പൊതുജനത്തെ സ്വാധിനിച്ചു , പൊതുജനപിന്തുണയോടെ ആണ് കാര്യങ്ങൾ സാവധാനം നടപ്പിൽ ആക്കുക .

 

ആറന്മുള എയർപോർട്ട് വേണ്ടെന്നു വെപ്പിച്ചു അതു ഗോസ്പൽ ഫോർ ഏഷ്യയുടെ എസ്റ്റേറ്റിൽ പണിയിപ്പിക്കുമ്പോൾ ക്രിസ്ത്യാനികളുടെ കോടിക്കണക്കിനു വരുമാനം അതുമൂലം ആയിരക്കണക്കിന് മിഷൻ സപ്പോർട്ട് ഇല്ലാതാക്കാൻ സംഘപരിവാറിന് സാധിക്കുന്നു . ഓർക്കുക ഇന്ന് ഗോസ്പൽ ഫോർ ഏഷ്യആണെകിൽ നാളെ ഇത് ഓരോ ചെറിയ പെന്തക്കോസ്തു കൂട്ടങ്ങളെയും ബാധിച്ചിരിക്കും , ഓരോ കാരണങ്ങളുടെ പേരിൽ സഭകൾ പൂട്ടിക്കും . സുവിശേഷം അറിയിക്കുന്ന സംഘടനകളെ , സഭകളെ ഭാരത്തിൽ ഇല്ലാതാക്കുവാൻ ഏത് അറ്റം വരെയും അവർ പോകും .

 

ഒരു ക്രിസ്തിയ സംഘടനകളുടെയും (കത്തോലിക്കാ / ഓർത്തഡോൿസ് / യാകോബ / അപ്പോസ്തോലിക സഭകൾ / പെന്തക്കോസ്തു ) സ്വത്തുക്കൾ എന്തിന്റെ പേരിൽ ആയാലും തട്ടിയെടുക്കപെടുന്നത് ശക്തമായി എതിർക്കപ്പെടേണ്ടതാണ്. ഓർക്കുക “ഇന്ന് നീ നാളെ ഞാൻ ” ഇ പിടിച്ചുപറിയിൽ വീണിരിക്കും .

 

ക്രിസ്തിയ സംഘടനകൾ ഒന്നിച്ചു നിൽക്കുകയും ഭാരതത്തിനായി ശക്തമായി പ്രാർത്ഥിക്കുകയും ചെയ്‌യേണ്ട സമയം അതിക്രമിച്ചു കഴ്ഞ്ഞു എന്നുള്ളതിന് തെളിവാണ് നോർത്തിന്ത്യയിൽ പുറംലോകം അറിയാതെ ആയിരകണക്കിന് ക്രിസ്ത്യാനികളെ ദിവസവും കൊന്നു കളയുന്നത് , ക്രിസ്തിയ ഗ്രാമങ്ങൾ തീയിട്ടു കത്തിക്കുന്നത് . ഇതൊന്നും ആരും അറിയുന്നില്ല .

 

ചിന്തിക്കു , പ്രാർത്ഥിക്കു , ഒന്നിച്ചു നില്ക്കു …… ക്രിസ്ത്യാനിയായി രക്തസാക്ഷിത്തം വഹിക്കാം.

ദൈവം നമ്മെ അനുഗ്രഹിക്കട്ടെ .

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.