ലുധിയാനയിൽ പാസ്റ്റർ വെടിവയ്പ്പിൽ കൊല്ലപ്പെട്ടു

ലുധിയാന: ടെമ്പിൾ ഓഫ് ഗോഡ് ചർച്ച് പാസ്റ്റർ സുൽത്താൻ മസീഹ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടു. ദൈവകൃപയാൽ അത്ഭുതകരമായ സാക്ഷ്യത്തിന് ഉടമ ആയിരുന്നു പാസ്റ്റർ സുൽത്താൻ. വളരെ വേഗത്തിൽ വളർന്നു കൊണ്ടിരുന്ന ഒരു സഭയായി മാറുവാൻ ചേരിയിലെ വളരെ ചെറിയ തുടക്കത്തിൽ നിന്നും ദൈവം സഹായിച്ചു. ചർച്ചിന് പുറത്ത് മൊബൈലിൽ മറ്റാരോടോ സംസാരിച്ചുകൊണ്ട് നിൽക്കെ ബൈക്കിൽ മുഖംമൂടി ധരിച്ചെത്തിയ അക്രമികൾ പാസ്റ്റർക്ക് നേരെ തുരുതുരാ വെടിയുതിർക്കുകയായിരുന്നു. ഉടൻ തന്നെ ദയാനന്ദ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പഞ്ചാബിലുള്ള അദ്ദേഹത്തിന്റെ കുടുംബത്തിനും, സഭാ അംഗങ്ങൾക്കും ക്രിസ്തീയ സമൂഹത്തിനും വേണ്ടി പ്രാർത്ഥിക്കുക.

 

-ADVERTISEMENT-

-ADVERTISEMENT-

You might also like