ബൈബിളിൽ പരാമർശിച്ചിരിക്കുന്ന നാബോത്തിൻറെ മുന്തിരിത്തോട്ടത്തിന്‍റെ തെളിവുകൾ കണ്ടെടുത്തു

ബൈബിളില്‍ പ്രതിപാദിച്ചിരിക്കുന്ന നാബോത്തിന്റെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന മുന്തിരിത്തോട്ടത്തിന്‍റെ തെളിവുകൾ കണ്ടെടുത്തതായ് ഇസ്രായേലി പുരാവസ്തു ഗവേഷകര്‍. പര്യവേക്ഷണ സംഘത്തിലെ ഒരാളായ  ഡോ. നോർമ ഫ്രാങ്ക്ലിന്‍റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് ക്രിസ്ത്യന്‍ പോസ്റ്റാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ബൈബിള്‍ പ്രതിപാധിചിരിക്കുന്നപോലെ ഇസ്രായീല്‍ താഴ്‌വര പുരാതന  വീഞ്ഞുത്പാദന കേന്ദ്രമായിരുന്നു.

ഇസ്രയേല്‍ താഴ്‌വരയില്‍ നടന്ന പര്യവേഷണത്തില്‍, ബി.സി 300 നോടടുപ്പിച്ച് മനോഹരമായി പരിപാലിച്ച നിരവധി മുന്തിരിതോട്ടങ്ങള്‍  രാജ്യത്ത് ഉണ്ടായിരുന്നതായ് കണ്ടെത്തി. ബൈബിളില്‍ പ്രതിപാദിച്ചിരിക്കുന്ന നബോത്തിറെ മുന്തിരിതോട്ടംവും ഈ കാലഘട്ടത്തില്‍ ഇതേ സ്ഥലത്ത് നില നിന്നിരുന്നതാണെന്ന് ഗവേഷകര്‍ സ്ഥിരീകരിക്കുന്നു. സര്‍വേയില്‍ കുപ്പിയുടെ മാതൃകയിലുള്ള നൂറിലധികം കുഴികള്‍ ഗവേഷകര്‍ കണ്ടെടുത്തു. ഇത് വീഞ്ഞ് സംഭരണത്തിനായ് അക്കാലത്ത് കര്‍ഷകര്‍ ഉപയോഗിച്ചിരുന്നതാണെന്ന് ഡോക്ടർ ഫ്രാങ്ക്ലിൻ അഭിപ്രായപ്പെടുന്നു.

1 രാജാക്കന്മാരുടെ പുസ്തകം 21 )o അദ്ധ്യയത്തിലാണ് നാബോത്തിന്റെ മുന്തിരിതോട്ടത്തിന്റെ വിവരണമുള്ളത്. അവിടെ ഒരു മുന്തിരിത്തോട്ടത്തിന്റെ ഉടമയായ നാബോത്ത് എന്നു പേരുള്ള ഒരു വ്യക്തിയുടെ കഥ വായിക്കുന്നു. ആ കാലത്ത് ഇസ്രായേലിലെ രാജാവായിരുന്ന  ആഹാബിന് നാബോത്തിൻറെ മനോഹരമായ മുന്തിരിത്തോട്ടം കൈവശമാക്കുവാന്‍ ആഗ്രഹം ഉണ്ടായി. എന്നാല്‍ രാജാവിന്‍റെ ആഗ്രഹത്തിന് തടസ്സം നിന്ന നാബോത്തിനെ ദൈവ ദൂഷണം ആരോപിച്ച് കല്ലെറിഞ്ഞു കൊന്നു എന്ന് ബൈബിള്‍ പറയുന്നു.

2012 ല്‍ ലൈറ്റ് ഡിറ്റക്ഷന് ആൻഡ് റേഞ്ചിംഗ് സ്കാൻ (LIDAR) എന്ന ലേസര്‍ ടെക്നോളജി ഉപയോഗിച്ച് നടത്തിയ ഗവേഷണത്തില്‍ ഇസ്രയേല്‍ താഴ്വരകളില്‍ മറഞ്ഞു കിടക്കുന്ന പൌരാനികമായ വിശേഷങ്ങള്‍ കണ്ടെത്തുകയുണ്ടായി. അവയില്‍ പലതും ബൈബിളിലെ പഴയ നീയമത്തില്‍ പറഞ്ഞിരിക്കുന്ന സംഭവങ്ങളുമായ് അടുത്ത ബന്ദമുള്ളതുമാണ്. അതേ തുടര്‍ന്ന് നടത്തിയ പഠനത്തിലാണ് ബൈബിള്‍ കാലത്തെ മുന്തിരി തോട്ടത്തിന്റെ തെളിവുകള്‍ ഗവേഷകര്‍ക്ക്‌ ലഭ്യമായത്. ഇതേപോലെ വലിയ ഒലിവ് തോട്ടങ്ങളും പുരാതന ഇസ്രയേല്‍ രാജ്യത്ത് ഉണ്ടായിരുന്നതായ് ഗവേഷകര്‍ പറയുന്നു. ഒലിവ്, മുന്തിരി, അത്തി തോട്ടങ്ങളാല്‍ ഫലഫുഷ്ട്ടമായ രാജ്യമായിരുന്നു പുരാതന ഇസ്രയേല്‍ എന്ന് ഡോ. ഫ്രാങ്ക്ളില്‍ പറഞ്ഞു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply