കവിത :മനോരഥം

സംഗീത പുനലൂർ

മനോരഥം നിർമല ഹൃദയത്തിൻ ഭാവമതൊന്നു തന്നെകാഗ്രചിത്തമാകും വിചിന്തനം
മലിനമല്ലാത്തൊരു ഹൃദയത്തിനുടമ യെങ്കിലോ മനുമനമെന്നും നിഷ്കപടം.
നരനറിയാതെതന്നുടെ മനനം അഗോ- ചരമായവ ദോഷവിചാരത്താൽ.
കാണുവതെല്ലാം ബോധിക്കുകയില്ല കേള്പതെല്ലാമോ ഗ്രഹിക്കുകയില്ല.
ശുഭമാനസം ശുഭമായവയൊക്കെയും ആലോകനതിനാൽ സംഗ്രഹിച്ചിടും
പരിപൂർണമാനസം പവിത്രമായവ ശ്രവണ പദത്തിനാൽ സംഗ്രഹിച്ചിടും.
അന്തസ്ഥിതിയിൽ വന്നുചേരും ചെറു തരിമ്പ്‌ മേലാപ്പായേറി വളർന്നിടുന്പോൾ
ചേതസ്സിൽ വന്നുചേർന്നി ചെറുവിഷയ തിന്ൻ ദോഷത്തിൻലാവണ്യം കൂടിടുന്നു
വള്ളിയും പുള്ളിയും തൊങ്ങലും തൂങ്ങ- ലുമകൃത്യത്തിൻ കമനീയ ലാവണ്യവും,
ഇവയാൽ നിറഞ്ഞതാം നിന്നുടെ മാന- സെ ശുദ്ധിക്കിരിക്കുവാനിടം തെല്ലുമില്ല.
ഏകാഗ്രചിന്തനം സന്തോഷവാനാക്കിതൻ പരമാർത്ഥ ഹൃദയത്തിൽ ശുദ്ധിയുണ്ട്, വിശുദ്ധമാനസസമസ്ഥനുദിക്കുമാനന്ദം അവനുണ്ട് സംസർഗം തൻ ദൈവത്താൽ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.