വസ്ത്രധാരണവും ഇന്നത്തെ യുവതലമുറയും

 

വസ്ത്രധാരണത്തിന്റെ തലങ്ങള്‍ ദിവസംതോറും വ്യത്യസ്തമാക്കപ്പെട്ടു കൊണ്ടിരിക്കയാണ്. പുതിയ ട്രെന്‍ഡുകള്‍ കൗമാരക്കാരെയും യുവജനങ്ങളെയും വേഗത്തില്‍ സ്വാധീനിക്കുന്നു. ഒരാളുടെ വ്യക്തിത്വത്തിന്റെ ബാഹ്യലക്ഷണമാണ് വസ്ത്രധാരണമെന്ന് മനഃശാസ്ത്രം ചൂണ്ടിക്കാണിക്കുന്നു.
 
ഇന്നത്തെ വസ്ത്രധാരണത്തെക്കുറിച്ച് വിലയിരുത്തിയാല്‍ പലപ്പോഴും മാന്യതയുടെ അതിര്‍ലംഘിക്കപ്പെടുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഒരു സ്ത്രീജന മാസിക നടത്തിയ സര്‍വ്വേയില്‍ സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ ആധുനിക വസ്ത്രധാരണത്തിന് വലിയ പങ്കുള്ളതായി വിലയിരുത്തപ്പെട്ടിട്ടുണ്ട്. പലപ്പോഴും മറ്റുള്ളവരുടെ വികാരത്തെ ഉണര്‍ത്തുന്ന വസ്ത്രധാരണം മാന്യതയുടെ ലംഘനമാണ്. ശരീരം മറക്കപ്പെടുക എന്ന ധര്‍മ്മം ഇവിടെ ഇല്ലാതാക്കപ്പെടുന്നു. ഇത്തരത്തിലുള്ള അനാരോഗ്യപരമായ പ്രവണതകള്‍ അംഗീകാരത്തെക്കാള്‍ ഉപരി വ്യക്തിവൈകല്യമാണ് പ്രകടമാക്കുന്നത്. നല്ലതും മാന്യവുമായി വസ്ത്രം ധരിക്കുക എന്നത് ഒരു വ്യക്തിയുടെ സ്വഭാവത്തെ സൂചിപ്പിക്കുന്നു. ശരീരം പ്രദര്‍ശിപ്പിക്കുന്ന വര്‍ദ്ധിച്ചു വരുന്ന ഈ പ്രവണതയെ എക്‌സിബിഷനിസം എന്ന മാനസിക വൈകല്യമായി മനഃശാസ്ത്രം പരാമര്‍ശിക്കുന്നു.
 
വസ്ത്രധാരണത്തിലെ വികലമായ അനുകരണങ്ങൾ –
പഴയ കാലത്തേക്കാൾ ഇന്നത്തെ വസ്ത്രരീതി അനുദിനം വെത്യസ്തപ്പെട്ടുകൊണ്ടിരിക്കുന്നു. പുത്തൻ മാറ്റങ്ങളെ ഉൾക്കൊള്ളുവാനും അത് അനുകരിക്കുവാനും ഇന്നത്തെ യുവത്വം വെമ്പൽ കൊള്ളുന്നു. അറിഞ്ഞോ അറിയാതെയോ ഈ അനുകരണം അപകടകരമായ ജീവിതസാഹചര്യങ്ങളിലെക്കാണ് ഇന്നത്തെ തലമുറയെ കൊണ്ടെത്തിക്കുന്നത്. മുണ്ടും ജുബയും സാരിയും ആധുനിക വസ്ത്രങ്ങളായ ജീൻസിനും ടി- ഷർറ്റിനും ചുരിധാറിനും വഴിമാറി. സ്ലിവ് ലെസ്സ് വസ്ത്രങ്ങൾ യുവത്വത്തിന്റെ ജീവിതത്തിന്റെ ഭാഗമായി മാറി.
ലെഗ്ഗിൻസ് പോലുള്ള വസ്ത്രങ്ങൾ ഇന്ന് സ്ത്രീകൾക്ക് മാന്യതയെക്കാൾ കൂടുതൽ അപമാനമാണ് ഉണ്ടാക്കുന്നത്. തണുപ്പിൽ നിന്നും രക്ഷ നേടുവാൻ വിവിധ രാജ്യങ്ങളിൽ അടിവസ്ത്രമായി ഉപയോഗിക്കുന്ന ലെഗ്ഗിൻസ്സണ് ഇന്ന് സ്ത്രീകൾ പുറം വസ്ത്രമായി ധരിക്കുന്നത് .ശരീരവടിവ് വെളിവാക്കുന്ന വസ്ത്രങ്ങൾ ഇന്നത്തെ പുത്തൻ ട്രെൻഡ് ആയി മാറിയിരിക്കുന്നു. ശരീരം പുറമേ കാണാതക്ക രീതിയിൽ നേരിയ (Transparent) വസ്ത്രം ധരിക്കുന്നതും ഇന്ന് ഫാഷൻ ആയി മാറിയിരിക്കുന്നു. ജീൻസ്സ് ഉപയോഗിക്കുന്ന യുവജനങ്ങൾ ഇപ്പോൾ ഊരിപോകുന്ന രീതിയിലാണ്‌ ധരിക്കുന്നത്. ഈ വസ്ത്രധാരണത്തിലൂടെ പുറകുവശം മുഴുവനും പ്രദര്ശന വസ്തു ആക്കപ്പെടുകയാണ് ചെയ്യുന്നത് .ആരാധനായോഗങ്ങളിൽ പോലും വികലമായ വസ്ത്രധാരണം ഇന്ന് സ്ഥിരം കാഴ്ചയാണ്. കൊച്ചു കുഞ്ഞുങ്ങൾ പോലും ഇത്തരത്തിലുള്ള വസ്ത്രധാരണത്തിന് അടിമകളായി മാറുന്നു. സിനിമയിലും സീരിയലുകളിലും നടി- നടൻമാർ ധരിക്കുന്ന വസ്ത്രധാരണം അനുകരിക്കപ്പെടുന്നത് അപകടകരമാണ് എന്ന് ഇന്നത്തെ തലമുറ വിസ്മരിച്ച് പോകുന്നു. ആഡംബര കാറിൽ സുരക്ഷിതമായി യാത്ര ചെയ്യുന്ന അവർക്ക് ഏതു തരത്തിലുള്ള വസ്ത്രവും ധരിക്കാം. എന്നാൽ ഒരു സാധരണ പെണ്‍കുട്ടിക്ക്‌ ഇത്തരം വസ്ത്രങ്ങൾ ധരിച്ചുകൊണ്ട് നമ്മുടെ പൊതു നിരത്തുകളിലോ സാധാരണ ബസ്സുകളിലോ സുരക്ഷിതമായി യാത്ര ചെയ്യുവാൻ കഴിയില്ല. മാന്യമായി വസ്ത്രം ധരിക്കുന്ന പെണ്‍കുട്ടികൾ പീഡിപ്പിക്കപ്പെടുന്ന ഈ സമൂഹത്തിൽ വികലമായ വസ്ത്രധാരണം എത്ര വലിയ അപകടം വിളിച്ചു വരുത്തുന്നു എന്ന് ഓർക്കുന്നത് നല്ലതാണ്. എതു വസ്ത്രമാണ് മാന്യം എന്ന് ചോദിക്കുന്നവരുണ്ട് . സ്വന്തം ശരീരത്തെ മറ്റുള്ളവരുടെ മുന്പിൽ പ്രദർശിപ്പിക്കാത്ത ഏതു വസ്ത്രവും മാന്യമാണ് . ഏതു വസ്ത്രമായാലും മാന്യമായി ഉപയോഗിക്കുവാൻ കഴിഞ്ഞാൽ അത് ശരീരത്തെ സംരക്ഷിക്കും. ഓരോ സംസ്കാരത്തിനും യോജിക്കുന്ന വസ്ത്രധാരണമാണ് അഭിലക്ഷണീയം. ചുരിദാർ ഒരു കാലത്ത് മാന്യമായ വസ്ത്രമായിരുന്നു. എന്നാൽ ഇന്ന് വലിപ്പവും നീളവും തുണിയും കുറഞ്ഞ് വികലമായി മാറി.
 
യാഥാർത്ഥ്യം മനസിലാക്കുക
സ്ത്രീയും പുരുഷനും ഒരുപോലെ വസ്ത്രധാരണത്തില്‍ മാന്യത പുലര്‍ത്തി മറ്റുള്ളവരെ തെറ്റായ ചിന്തകളിലേക്കും പ്രവര്‍ത്തികളിലേക്കും കൊണ്ടെത്തിക്കാതെ ജീവിതം പരിപാവനമായി കാത്തുസൂക്ഷിക്കേണ്ടതാണ്. മറ്റുള്ളവരെ ആകർഷിക്കുകയല്ല വസ്ത്രധാരണം കൊണ്ട് ലക്ഷ്യമാക്കെണ്ടത് മറിച്ച് സ്വയം ശരീരത്തെ സംരക്ഷിക്കുക എന്നതാണ് . ഏതു ഫാഷനും അനുകരിക്കുവാൻ താല്പര്യപ്പെടുന്ന മക്കളെ മാന്യമായ വസ്ത്രധാരണത്തിന്റെ ആവശ്യകതയും തെറ്റായ വസ്ത്രധാരണത്തിന്റെ അപകടത്തെ കുറിച്ച് ബോധ്യപ്പെടുത്തെണ്ടത് മാതാപിതാക്കളുടെ ധാർമിക ഉത്തരവാദിവുമാണ് . അത് അവഗണിച്ചാൽ അപകടകരമായ ജീവിതസാഹചര്യത്തെ നമ്മുടെ തലമുറ നേരിടേണ്ടിവരും. ഇല മുള്ളിൽ വീണാലും മുള്ള് ഇലയിൽ വീണാലും ഇലയ്ക്കാണ് കേട് . മറ്റുള്ളവരുടെ വസ്ത്രധാരണരീതി അനുകരിക്കുവാൻ ശ്രമിക്കരുത് . ‘അവര്‍ അങ്ങനെ നടക്കുന്നതുകൊണ്ട് എനിക്കും അങ്ങനെയാകാം’ എന്ന കാഴ്ചപ്പാട് തെറ്റാണ്. ആത്മികതയ്ക്കും വിശുദ്ധിക്കും ധാര്‍മ്മികതയ്ക്കും അനുസൃതമായി ജീവിക്കുക എന്നതാണ് ഒരു വ്യക്തിയെക്കുറിച്ച് ദൈവം ആഗ്രഹിക്കുന്നത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.