അന്ത്യകാലം

കാലമേറെയായ്കേള്‍ക്കുന്നു കാതില്‍

അന്ത്യ- കാലത്തിന്‍ കാലൊച്ചയീചക്രവാളത്തില്‍

കലുഷിതമാം കലാപഭൂമിയില്‍ നിന്നുയരും

കര്‍ണ്ണ കഠോരമാമൊരു രോധനംപോല്‍

കെടുതികള്‍ വിതക്കും കൊടുംകാറ്റും

വറുതിയിലാഴ്ത്തുന്ന കൊടും ചൂടും

വിഴുങ്ങാനടുക്കുന്ന സുനാമി

ഓളവും മത്തനെപ്പോലെ ചാഞ്ചാടും

ഭൂമിയും തകര്‍ത്തെറിയുന്നു സ്വപ്നങ്ങളെ

മര്ത്യവിയര്‍പ്പിന്‍ മിനാരങ്ങളെ

പട്ടിണി-പരിവട്ടങ്ങളാലലയുന്നു

പാവങ്ങള്‍ കാടുവിട്ടിറങ്ങുന്നു

കാനന ജീവികള്‍ കാട്ടുകള്ളന്മാര്‍

മത്സരിച്ചീടുന്നു കാട്ടിലൊന്നും

ബാക്കിയാക്കാതെ നാട്ടിലും

പ്രകൃതിയാമമ്മതന്‍ വിരിമാര്‍

പിളര്‍ന്നു ചോരകുടിക്കുന്നു

അത്യാര്‍ത്തിപൂണ്ടവര്‍ വെട്ടിമുറിക്കുന്ന

മഴക്കാടുകള്‍ മൂലം വറ്റി വരളുന്നു

നദികളും കായലും രാസ രസത്തില്‍

വിശളിപ്തങ്ങളാല്‍ മലീമസമാകുന്നു

തണ്ണീര്‍ തടങ്ങളും തൊണ്ട വരണ്ടവ നിറ്റ്

വെള്ളത്തിനായ്‌ മണ്ടി നടക്കേണ്ട

ഗതികേടിലെത്തി ഒട്ടിയ വയരിനിത്തിരി

ആഹാരമില്ലേലും തിട്ടമായ് നിറക്കുന്നു

ആയുധപ്പുരകള്‍ ആണവ രാസത്തിന്‍

പോര്‍മുനകള്‍ കൊണ്ട് ആവനാഴി നിറക്കാന്‍

മത്സരിക്കുന്നരചര് ലോകനാശത്തിന്‍ ലക്ഷണങ്ങള്‍

കണ്ടു പരി- ഭ്രാന്തരായ് ഓടുന്നു ശാസ്ത്ര ലോകവും

പരിഹാര മാര്‍ഗ്ഗമൊന്നും ഉദിക്കുന്നില്ലതാരില്‍

പരനോദിയ മാര്ഗ്ഗമല്ലാതില്ല പകരമീപാരില്‍

പരിഹരിക്കൂ തവ പാപത്തെ തിരുരുധിരത്താല്‍

പരിക്രീഡകള്‍ മറ്റൊന്നുമേ ഫലം കണ്ടിടാ

പാപനാശ കനീ ശ നൊ ന്നി ഹേ വന്നിടാ

തൊഴിയാ ശാപഗ്രസ്ഥമാം

ഈ ഭൂവിന്‍ ഈറ്റുനോവുകള്‍

കെ. കെ ഷാജി

-Advertisement-

You might also like
Comments
Loading...