സ്വ൪ഗ്ഗേ കടക്കാ൯

പാപത്തി൯ നാരായവേരറുത്താഴത്തിൽ
ആഴിയിൽ മുക്കികളഞ്ഞെന്റെ ദൈവം
ശാപ പെരുമഴ കാ൪മേഘമെല്ലാം
മാറിയെ൯ മാനം തെളിഞ്ഞുവല്ലൊ

ആരരികിൽ നില്പു നി൯ സോദരനോ
കാണാ൯ കഴിവതില്ലെ നിനക്ക്
പിന്നെങ്ങനെ കാണും ദൈവത്തെ നീ
ഇപ്പോൾ നി൯ ഉടയോ൯ അങ്ങകലെതന്നെ

കോലെടുക്കു സ്വന്ത കണ്ണിൽ നിന്നും
കണ്ടിടാം സോദര൯ ഏറെ മാന്യ൯
മത്സരമല്ല മനോഭാവമാണ്
വളരേണ്ടതേശുവി൯ ഭാവത്തിലേക്ക്

പലരും കടക്കുവാ൯ നോക്കിടുന്നു
സാദ്ധ്യമല്ലെന്നേശു തീ൪ത്തുച്ചോന്നു
വാതില് ഇടുക്കം വഴിഞെരുക്കം
പോരാടണം സ്വ൪ഗ്ഗരാജ്യേ കടക്കാ൯

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.