അഗ്നി ജ്വാലകള്‍ പടരുന്നു, തീനാളങ്ങള്‍ ജ്വലിക്കുന്നു

അധികാര വസ്ത്രത്തിന്‍, ഇടഞ്ഞ കിരീടത്തില്‍
ജനാധിപത്യങ്ങള്‍ നീന്തി തുടിക്കുന്നു.
Download Our Android App | iOS App
സത്യ സുവിശേഷത്തിന്‍ തീ ജ്വാലകള്‍
നിന്‍ മനസ്സിന്‍ ഉള്തടങ്ങളില്‍,
സ്നേഹസ്വാന്തനമായി, ആലംബമായി
ജനഹൃദയങ്ങളില്‍ വെളിച്ചമായി
പ്രകാശിക്കവേണ്ടും അനുദിനവും
രാഷ്ട്രങ്ങള്‍ തകരും, ജനപത്യങ്ങള്‍ നിശ്ചലമാകും
സത്യസുവിശേഷം മാറുകില്ല, ഇരുളില്‍ താഴുകില്ല
വെളിച്ചമേകും അന്ത്യത്തോളം
ഉണരുക മനമേ, ഉയര്‍ത്തുക നിന്‍ സത്യ സുവിശേഷം
എഴിഞ്ഞെരിയും മനതാരില്‍ പ്രകാഷമേകട്ടെ.. നീതി പുലരട്ടെ!
ജയിക്കട്ടെ, ജയ കൊടിയായി പാറി പറക്കട്ടെ ജനഹൃദയങ്ങളില്‍…
-മെർലിൻ ആൽബിൻ