ലേഖനം:അവഗണിക്കപ്പെടുന്ന യൗവനം | ജെ പി വെണ്ണിക്കുളം

യുവജനങ്ങൾ രാഷ്ട്രത്തിന് ഒരു അനുഗ്രഹമാണ്. കാര്യശേഷിയുള്ളവരും അതിവേഗം തീരുമാനം എടുക്കാൻ  കഴിവുള്ളവരുമാണ് അവർ. ഇവരുടെ കഴിവിനെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം അടിച്ചമർത്തുന്നത് ആരോഗ്യകരമല്ല. തീവ്രവാദ പ്രവർത്തനങ്ങളിലും മദ്ധ്യം മയക്കുമരുന്ന് മറ്റു സെക്സ് രാക്കറ്റിലും ഇവരാണ് മുൻപിൽ. ഏതു വിഷബീജവും കുത്തിവെച്ച് കാര്യം സാധിക്കുവാനായി കഴുകൻ കണ്ണുകൾ അവര്ക്ക് പിന്നാലെയുണ്ട്. സാത്താൻ സേവയുടെ പിന്നിലും ചെറുപ്പക്കാരാണ് അധികവും. ഇവരുടെ വ്യക്തിത്വ വികസനത്തിന്‌ ഊന്നൽ നൽകുന്ന എന്ത് കാര്യമാര ണ് സഭ ചെയ്യുന്നത്? മാതാപിതാക്കൾക്ക് സമയം ഉണ്ടോ? അവർ എങ്ങനെയും ജീവിച്ചോട്ടെ എന്നാ മട്ടിൽ കയറൂരി വിട്ടാൽ നശിക്കുന്നത് നല്ല യൗവനമാണ്. അവരെ തിരുത്താൻ ആർക്കും സാധിക്കുന്നില്ല. അതിനു അവർ നിന്ന് തരില്ല എന്നത് മറ്റൊരു യാഥാർത്ഥ്യം. ഉപദേശം അവർ ഇഷ്ടപെടുന്നില്ല. കാരണം  ഇന്നവരെ നിയന്ത്രിക്കുന്നത്‌ മാധ്യമങ്ങളാണ്.
കഴിവുള്ളവർ മാനിക്കപ്പെടണം. അത് ആരായാലും. താലന്തുകൾ തിരിച്ചറിഞ്ഞ് അവയെ പരിപോഷിപ്പിക്കുക. അർഹരെ മാറ്റിനിർത്തരുത്. അത് അവരുടെ ഭാവിയോടുള്ള ഏറ്റവും വലിയ ക്രൂരതയാണ് നാം ചെയ്യുന്നത്.
സ്വന്തം കുട്ടികൾ നന്നാവരുത് എന്ന് ഏതെങ്കിലും മാതാപിതാക്കൾ എന്നെങ്കിലും ആഗ്രഹിക്കാറണ്ടോ? ഇന്നിന്റെ  സഭയ്ക്കും സമൂഹത്തിനും പ്രയോജനമുള്ളവരാക്കി അവരെ വളർത്തുക. ഇതിനു മാതാപിതാക്കൾക്കും സഭയ്ക്കും ഗണനീയമായ പങ്കുണ്ട്. ഒരു പക്ഷെ ശൈലിയിൽ അവർ വ്യത്യസ്തരാണ്. പക്ഷെ അത് കണ്ടില്ല എന്ന് നടിക്കുന്നതിലൂടെ വികലമായ സംസ്കാരത്തെ നാം പ്രോത്സാഹിപ്പിക്കുകയാണ്. സ്വഭാവ ദൂഷ്യമുള്ളവരെ പറഞ്ഞു തിരുത്താം. ബൊധവൽകരണങ്ങൾ നല്കാം. വഴിപിഴച്ച സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിലും നട്ടെല്ലുള്ളോരു തലമുറയെ വാർത്തെടുക്കുന്നതല്ലേ?
മുഖ്യധാരാ സഭകളിൽ നിന്നൊക്കെ യുവജനങ്ങൾ ‘ന്യൂ ജനറേഷന്റെ’ പിന്നാലെ പോവുകയാണ്. ആത്മീയത ഫാഷനായി മാറുന്നു. അവർക്ക് പങ്കാളിത്തമില്ലാത്ത കാര്യങ്ങളോടൊക്കെ ‘ബൈ’ പറയുന്നു? അപ്പോഴും സഭയും വീട്ടുകാരും കണ്ണടച്ച് ഇരുട്ടാക്കുകയാണ്. അങ്ങനെ അവർ അവഗണിക്കപ്പെടുന്നു.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed.