കവിത: ക്രൂശിന്‍ സ്നേഹം

അലയും തിരമാലയില്‍ ഓളങ്ങളില്‍ മനം

ആഴിയിന്‍ ആഗാതങ്ങളില്‍

സ്വാന്തനമേകുവാന്‍ സ്പര്‍ശനമേകുവാന്‍

ആരുമില്ലെന്ന് തോന്നിയ നേരം 

സ്നേഹ സ്വാന്തനമായി അണഞ്ഞെന്നെ

അക്കരെ എത്തിക്കും ക്രൂശിന്‍ സ്നേഹം

ഹൃദയത്തിന്‍ തേങ്ങലുകള്‍ പെയ്തിറങ്ങും

മഴതുള്ളി പോല്‍, ആ പൊഴിയും അശ്രുകണങ്ങളില്‍

ഞാന്‍ അറിയുന്നു സ്നേഹസ്പന്ദനം

മിഴിനീര് തുടച്ചെന്‍ സ്വന്തനമേകിയാന്‍

അരുമയായി അണക്കുന്നു ക്രൂശിന്‍ സ്നേഹം

സ്നേഹിതര്‍ മാറിടും, സ്നേഹങ്ങള്‍ നീങ്ങിടും

മാറാത്ത സ്നേഹമേ ക്രൂശിന്‍ സ്നേഹം

ആ സ്നേഹത്തിന്‍ ആഴങ്ങള്‍ ആരാഞ്ഞറിയുവാന്‍

നിന്‍ മനസ്സിന്‍ കവാടം തുറക്കുമോ നീ

-ADVERTISEMENT-

-Advertisement-

You might also like

Comments are closed.